ബാറ്ററിയും, സ്വർണ്ണവും, പെട്രോളുമെല്ലാം മോഷണം;മൂന്നാറില്‍ പൊലീസിനെ വട്ടംകറക്കി കള്ളന്മാർ
ഇടുക്കി/ മൂന്നാർ : മൂന്നാറില്‍ പൊലീസിനെ വട്ടംകറക്കി മോഷ്ടാക്കള്‍ വിലസുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്നാര്‍ കോളനി മൂന്നാര്‍ ടൗണ്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ മുതല്‍ വാഹനങ്ങളിലെ ബാറ്ററിയും, എന്തിന് ഇന്ധനം വരെ മോഷ്ടാക്കള്‍ കവര്‍ന്നു. മൂന്നാര്‍ കേന്ദ്രീകരിച്ച് പൊലീസ് സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ മിഷിയടച്ചതോടെയാണ് ടൗണ്‍ കേന്ദ്രീകരിച്ചുള്ള മോക്ഷണം പെരുകാന്‍ കാരണം.ആദ്യവാഹനത്തില്‍ നിന്ന് ബാറ്ററികള്‍ മോഷണം പോയതോടെ രാത്രികാല പരിശോധനകളിൽ പൊലീസ് വീഴ്ചവരുത്തിയും പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകാന്‍ കാരണമായി. മൂന്നാര്‍ കോളനിയിലെ ജനവാസ മേഖലകളില്‍ പൂട്ടിയിട്ടിരുന്ന അഞ്ചോളം വീടുകളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
മോഷണം നടന്ന വീടുകളില്‍ പൊലീസ് പരിശോധന തുടരവെ തോട്ടുത്ത വീട് കുത്തിതുറന്ന് മറ്റൊരു മോഷണം കൂടി നടന്നത് പൊലീസിന് നാണക്കേടായി. പല കേസുകളും വര്‍ഷങ്ങള്‍ പിന്നിട്ടതോടെ അന്വേഷണം അവസാനിപ്പിച്ച പൊലീസിന്റെ നടപടി വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഇതിനിടെയാണ് മൂന്നുമാസമായി മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, പഴയമൂന്നാര്‍, ലോക്കാട് ഗ്യാസ് എന്നിവിടങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലെ ബാറ്ററിയും ഇന്ധനവും മോഷ്ടാക്കള്‍ കവരുന്നത്.40-ഓളം ബാറ്ററികളാണ് ടൗണ്‍ കേന്ദ്രീകരിച്ച് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതികള്‍ കൂമ്പാരമാകുമ്പോഴും ഒന്നും ചെയ്യാന്‍ കഴിയാതെ നിസംഗതയോടെ നോക്കിനില്‍ക്കുകയാണ് ചെയ്യുന്നത്