പുതുവത്സരത്തെ വരവേറ്റുകൊണ്ട് വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ പോലീസുകാർ
വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കായി പുതുവത്സര ആഘോഷം നടന്നു. ഏറെ പ്രതിസന്ധികൾ നേരിട്ട 2021 ശേഷം ഉള്ള 2022 ൽ നല്ല നാളുകൾ ആകട്ടെ എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി ടി സുനിൽകുമാർ പറഞ്ഞു..
2021 പോലീസ് സേന അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതിസന്ധികൾ നേരിടുകയും അതിലേറെ ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്ത വർഷമാണ്. ഇതോടൊപ്പം ഒട്ടനവധി കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനും കഴിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വണ്ടിപ്പെരിയാർ കാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഊർജ്ജം പകരുന്നതിനുവേണ്ടിയാണ് പുതുവത്സര ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്.
സ്റ്റേഷൻ ഓഫീസിൽ വച്ച് നടന്ന പരിപാടി സർക്കിൾ ഇൻസ്പെക്ടർ റ്റി ടി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ മുല്ലപ്പെരിയാർ പൊലീസ് ഡിവൈഎസ്പി നന്ദനൻ പിള്ള അധ്യക്ഷനായിരുന്നു ആഘോഷങ്ങളുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കേക്ക് മുറിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു.