San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ: അസൗകര്യങ്ങളിൽ വീർപ്പുമുട്ടി സഞ്ചാരികൾ, തിരിച്ചടി നേരിട്ട് തേക്കടി ടൂറിസം



കുമളി ∙ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും നിസംഗതയും തേക്കടിയിലെ ടൂറിസത്തിന് വലിയ തിരിച്ചടിയാകുന്നു. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താനോ, സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനോ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നില്ലെന്നാണ് പരാതി. തിരക്കേറിയ ദിവസങ്ങളിൽ തേക്കടിയിലെത്തുന്ന സഞ്ചാരികൾ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ്. തേക്കടി ബോട്ട് ലാൻഡിങ്ങിലോ, ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടിലോ വൃത്തിയായ ശുചിമുറി സംവിധാനം പോലുമില്ല. തിരക്കേറുന്ന സമയങ്ങളിൽ നിലവിലുള്ള ബോട്ട് സർവീസുകൾ മുടങ്ങാതെ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ പോലും ഇവർക്കു കഴിയുന്നില്ല.പൂജാ അവധി മുതലാണ് തേക്കടിയിൽ സഞ്ചാരികളുടെ തിരക്കേറുന്നത്. ജനുവരി വരെ തിരക്ക് തുടരും. തേക്കടി തടാകത്തിലൂടെയുള്ള ബോട്ടിങ്ങാണ് സഞ്ചാരികൾ ആഗ്രഹിക്കുന്നത്. എന്നാൽ ബോട്ട് ടിക്കറ്റ് ലഭിക്കാതെ ആയിരക്കണക്കിന് സഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്. ഇതുമൂലം വനം, ടൂറിസം വകുപ്പുകൾക്ക് വർഷം തോറും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നു. കെടിഡിസി, വനംവകുപ്പുകളാണ് തേക്കടിയിൽ ബോട്ടിങ് നടത്തുന്നത്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതിനാൽ എല്ലാ സീസണിലും ഒന്നോ രണ്ടോ ബോട്ടുകൾ കരയിലായിരിക്കും. അടുത്തയിടെ വരെ കെടിഡിസിയുടെ ഒരു ബോട്ട് കരയിലായിരുന്നു. അത് വെള്ളത്തിലിറങ്ങിയപ്പോൾ വനംവകുപ്പിന്റെ ഒരു ബോട്ട് കരയക്കുകയറി. ഒരു മാസത്തിലേറെയായിട്ടും അതിൻ്റെ അറ്റകുറ്റപ്പണികൾ നടത്തി വെള്ളത്തിലിറക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് വനംവകുപ്പിന്റെ ബസിലാണ് സഞ്ചാരികൾ തേക്കടിയിലേക്ക് പേകേണ്ടത്. തിരക്കുള്ള ദിവസങ്ങളിൽ വെളുപ്പിന് 5ന് മുൻപായി സഞ്ചാരികൾ ഇവിടെയെത്തും.

ഗേറ്റ് അടഞ്ഞുകിടക്കുന്നതിനാൽ ഇവർ പുറത്ത് ക്യൂ നിൽക്കും. ഗേറ്റ് തുറക്കുമ്പോൾ ഗ്രൗണ്ടിനുള്ളിലെ ടിക്കറ്റ് കൗണ്ടറിന് മുന്നിലേക്ക് കൂട്ടയോട്ടമാകും. ഗേറ്റിന് പുറത്ത് ക്യൂവിന്റെ ഏറ്റവും പുറകിൽ നിന്നവർ ടിക്കറ്റ് കൗണ്ടറിൽ ക്യൂവിന്റെ മുന്നിലാകും. ഇതിന്റെ പേരിൽ സഞ്ചാരികൾ തമ്മിലുള്ള കലഹം ഇവിടെ പതിവാണ്. ബസുകളുടെ ആദ്യ ട്രിപ്പുകളിൽ തേക്കടിയിലെത്തി ബോട്ട് ടിക്കറ്റ് ഉറപ്പാക്കുന്നതിനാണ് ഈ ശ്രമങ്ങളെല്ലാം. വെളുപ്പിന് ഗേറ്റ് തുറന്നിട്ടാൽ സഞ്ചാരികൾ തമ്മിൽ കലഹം ഉണ്ടാകുന്നത് ഒഴിവാക്കാം. നിസ്സാരമായ ഈ കാര്യത്തിൽ പോലും അധികൃതർ നടപടിക്ക് തയാറല്ല. അധികൃതരുടെ നിസംഗത മൂലം തേക്കടിയിലെ ടൂറിസത്തിന് തിരിച്ചടി നേരിടുമ്പോൾ ടൂറിസം ഉപജീവനമാക്കിയ നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലാകുന്നത്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button