ആരോഗ്യം
കേരളത്തിൽ 100 കടന്ന് ഒമിക്രോൺ

കേരളത്തിൽ ഇന്നലെ 44 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം (12), കൊല്ലം (10), തിരുവനന്തപുരം (8),
തൃശൂർ (4), കോട്ടയം (2), പാലക്കാട് (2), മലപ്പുറം (2), കണ്ണൂർ (2), ആലപ്പുഴ (1), ഇടുക്കി (1) ജില്ലകളിലാണിത്.
ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതർ 107 ആയി. **രാത്രി നിയന്ത്രണം നാളെക്കൂടി : ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഞായറാഴ്ച കൂടി. രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണു നിയന്ത്രണമുള്ളത്.