ഇന്ത്യ നീങ്ങുന്നത് സാമ്പത്തിക ദുരന്തത്തിലേക്കെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയെ കാത്തിരിക്കുന്നത് സാമ്പത്തിക ദുരന്തം ആണെന്നും വൻതോതിലുള്ള തൊഴിലില്ലായ്മ ഉണ്ടാകും എന്നും യുഎസിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടന്ന യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തകർന്ന നിർമ്മാണ മേഖലയും ആഴമേറിയ പ്രതിസന്ധി നേരിടുന്ന വിദ്യാഭ്യാസ സമ്പ്രദായവും ആണ് രാജ്യത്തുള്ളത്. ഇപ്പോഴത്തെ സാമ്പത്തിക നയങ്ങൾ തുടരുകയാണെങ്കിൽ രാജ്യം അപകടത്തിലേക്ക് കൂപ്പുകുത്തും എന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.
മെയ്ക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നീ സർക്കാർ പദ്ധതികൾ ഒന്നും ഗുണം ചെയ്തില്ല. ഇന്ത്യയുടെ സാമ്പത്തിക മേഖലയുടെ നട്ടെല്ല് ചെറുകിട ഇടത്തരം വ്യവസായങ്ങളും കൃഷിയും ആണ്. ആ നട്ടെല്ലിലാണ് തകർന്നിരിക്കുന്നത് വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞു.
സ്വകാര്യ നിക്ഷേപങ്ങൾ ഉണ്ടാകുന്നില്ല. ഗൗതം അദാനി, മുകേഷ് അംബാനി എന്നിവർ മാത്രമാണ് വളരുന്നത്. തിരഞ്ഞെടുപ്പ് രംഗത്തെ അട്ടിമറികളെ പറ്റിയുള്ള വ്യക്തമായ തെളിവുകൾ ശേഖരിച്ചതായും രാഹുൽ വെളിപ്പെടുത്തി.













































































































































