ഓമിക്രോൺ വ്യാപനം തടയാൻ സംസ്ഥാനത്ത് കർശന നിയന്ത്രണം
സംസ്ഥാനത്ത് ഓമിക്രോൺ വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സെക്ടർ മജിസ്ട്രേറ്റ് മാരെ നിയമിച്ചു രാത്രി 10 മണിക്ക് ശേഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മജിസ്ട്രേറ്റ് മാരെ നിയമിച്ചത്….
വണ്ടിപെരിയാർ: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പീരുമേട് തോട്ടം മേഖലയിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്രധാന ടൗണുകളിൽ ഒക്കെ തന്നെ വലിയ തിരക്കാണ് ഡിസംബർ 31 ആം തീയതി അനുഭവപ്പെട്ടത്.
തോട്ടം മേഖല ഉൾപ്പെടെ പുതുവത്സരത്തെ വരവേൽക്കാൻ തയ്യാറെടുക്കുമ്പോൾ മറുവശത്ത് കോവിഡിന് ശേഷമുള്ള സുനാമി എന്ന് ലോക ആരോഗ്യ സംഘടന വിശേഷിപ്പിക്കുന്ന ഓമിക്രോൺ വ്യാപനം സംസ്ഥാനത്ത് അനുദിനം കൂടിവരികയാണ്.
ഈ സാഹചര്യം കണക്കിലെടുത്ത്ആണ് സംസ്ഥാന സർക്കാർ ഇന്നലെ മുതൽ രാത്രി 10:00 മണിക്ക് ശേഷം പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണെമെന്നും അനാവശ്യമായി പുറത്തിറങ്ങാൻ പാടില്ല എന്നുള്ള നിർദ്ദേശം പുറപ്പെടുവിച്ചത്.
ഇതോടൊപ്പം തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് അതാത് പഞ്ചായത്തിലെ കൃഷി ഓഫീസർ മാരെ സെക്ടർ മജിസ്ട്രേറ്റ് മാരായി നിയമിക്കുകയും പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടപടി സ്വീകരിക്കാനുള്ള ഉത്തരവും നൽകിട്ടുണ്ട് ഇതേതുടർന്ന് പോലീസിന്റെ നേതൃത്വത്തിലും നിയന്ത്രണങ്ങൾ കടിപ്പിച്ചിരിക്കുകയാണ്.
എന്നാൽ ഏറെ ദുരിതങ്ങൾ അനുഭവപ്പെട്ട 2021 വർഷത്തിനുശേഷം 2022 പുതുവത്സരത്തെ വരവേൽക്കാൻ വലിയ ഒരുക്കങ്ങളാണ് പീരുമേട് തോട്ടം മേഖലയിൽ ഉൾപ്പെടെ ജനങ്ങൾ നടത്തിയിരിക്കുന്നത്.
എന്തായാലും കോവിഡിന്റെ മാരകമായ അനുഭവങ്ങൾ നേരിടുന്ന ജനതയ്ക്ക് ഓമിക്രോൺ തടയുന്നതിനാവശ്യമായി സ്വയം നിയന്ത്രിച്ചേ മതിയാകൂ…….