സഞ്ചാരികളുടെ മനം കവർന്ന് കേരളത്തിലെ സ്വിറ്റ്സർലൻഡ്;കാഴ്ച്ച വിരുന്നൊരുക്കി ഉപ്പുകുന്ന്..
ചെറുതോണി: മനം കുളിര്‍പ്പിക്കുന്ന കോടമഞ്ഞും നോക്കെത്താദൂരത്തോളം നിരന്നുകിടക്കുന്ന മലനിരകളും കാനനഭംഗികളും നിറഞ്ഞ ഉപ്പുകുന്ന് മലനിരകള്‍ ആരെയും ആകര്‍ഷിക്കും.സമുദ്രനിരപ്പില്‍നിന്ന് 3200 അടി ഉയരത്തിലുള്ള ഉപ്പുകുന്നില്‍ പുല്‍മേടുകള്‍ നിറഞ്ഞ മൊട്ടക്കുന്നുകളും താഴ്ചയും സദാസമയവും കുളിര്‍മയേകുന്ന തണുത്ത കാറ്റും സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നു. കേരളത്തിെന്‍റ സ്വിറ്റ്സര്‍ലന്‍ഡ് എന്നും ഉപ്പുകുന്നിന് പേരുണ്ട്. അരുവിപ്പാറ, മുറംകെട്ടിപ്പാറ എന്നീ മൊട്ടക്കുന്നുകള്‍ ഉള്‍പ്പെട്ടതാണ് ഉപ്പുകുന്ന്.
മൊട്ടക്കുന്നുകളില്‍ ഉപ്പ് ചരല്‍ പോലെ വെള്ളാരംകല്ലുകള്‍ ചിതറിക്കിടക്കുന്നതിനാലാണ് ഈ മേഖലക്ക് ഉപ്പുകുന്ന് എന്ന് പേരുവന്നതെന്ന് പഴമക്കാര്‍ പറയുന്നു. ഇവിടെയുള്ള മൊട്ടക്കുന്നുകളില്‍ കയറിയാല്‍ കുളമാവ് ഡാം, ചെറു തേന്‍മാരി വെള്ളച്ചാട്ടം, മലങ്കര ജലാശയം, പൂമാല, കുടയത്തൂര്‍, അറക്കുളം തുമ്ബച്ചി എന്നീ സ്ഥലങ്ങളുടെ വിദൂര ദൃശ്യം കാണാം. ഇരുവശവും അഗാധ കൊക്കകളും ചെങ്കുത്തായ പാറകളും നിറഞ്ഞ നാട്ടുകാര്‍ ആത്മഹത്യ മുനമ്ബ് എന്ന് പറയുന്ന സ്ഥലവും ഇവിടത്തെ മറ്റൊരു വിസ്മയക്കാഴ്ചയാണ്.പുല്‍മേടുകളില്‍ മേയാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളും കാട്ടുപോത്തും വാനരന്മാരും സഞ്ചാരികളെ ആകര്‍ഷിക്കും. മൂന്നാര്‍ രാജമലയില്‍ മാത്രം കാണാറുള്ള വരയാടുകളും വര്‍ഷങ്ങള്‍ക്കുമുമ്ബ് ഇവിടെ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ട്രക്കിങ്ങിനും ഇവിടം അനുയോജ്യമാണ്. തൊടുപുഴയില്‍നിന്ന് കരിമണ്ണൂര്‍, ഉടുമ്ബന്നൂര്‍, ചീനിക്കുഴി, പെരിങ്ങാശ്ശേരി വഴി 34 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉപ്പുകുന്നിലും ഇവിടെനിന്ന് രണ്ടു കിലോമീറ്റര്‍ മുന്നോട്ടുപോയാല്‍ തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ പാറമടയിലുമെത്താം. തൊടുപുഴയില്‍നിന്ന് ഹൈറേഞ്ചിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഇൗ വഴി ഏതാനും കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമേയുള്ളൂ.ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതലായി അധിവസിക്കുന്ന ഉപ്പുകുന്ന് മേഖലയില്‍ വനത്തില്‍നിന്ന് ഈറ്റവെട്ടി മുറം കെട്ടി ജീവിക്കുന്നവരുമുണ്ട്. കാനന മധ്യത്തില്‍ സ്ഥിതിചെയ്യുന്ന ആദിവാസി ക്ഷേത്രത്തില്‍ മണ്ഡലകാലത്ത് ദൂരദേശത്തുനിന്നുപോലും നിരവധിയാളുകള്‍ ദര്‍ശനത്തിന് എത്താറുണ്ട്. അടുത്ത കാലത്ത് ഉപ്പുകുന്നിലും സമീപ പ്രദേശങ്ങളിലുമായി നിരവധി നന്നങ്ങാടികള്‍ കണ്ടെത്തിയിരുന്നു.