ഇലക്ട്രിക് വാഹന വിപണി കീഴടക്കാന്‍ കിയ; ഓഗസ്റ്റ് 25 ഇവി 5 പുറത്തിറക്കും
കിയ ചെറു ഇലക്ട്രിക് എസ്‌യുവി ഇവി 5 ഓഗസ്റ്റ് 25ന് പുറത്തിറക്കും. ചൈനയില്‍ നടക്കുന്ന ചെങ്കുഡു മോട്ടോര്‍ ഷോയിലായിരിക്കും ഇവി 5 അവതരിപ്പിക്കുക. ഈ വര്‍ഷമാദ്യമാണ് കിയ ഇവി 5 ഇലക്ട്രിക എസ്‌യുവി കോണ്‍സെപ്റ്റ് അവതരിപ്പിച്ചിരുന്നത്.
കിയയുടെ ഇവി6 വൈദ്യുത കാറുകളെ പോലെ ഇ-ജിഎംപി സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിലാണ് ഇവി 5 നിര്‍മിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ പരമാവധി 482 കിലോമീറ്റര്‍ സഞ്ചരിക്കാനാവുന്ന 75-80kWh ബാറ്ററിയാകും ഇവി 5 ന് ലഭിക്കും. ഡിജിറ്റല്‍ ടൈഗര്‍ ഫെയ്‌സിലെത്തുന്ന ഇവി 5 കിയയുടെ തന്നെ ഇവി 9ന് സമാനമായ രൂപത്തിലാണ് എത്തുക.
പനോരമിക് റൂഫ്, ബാറ്ററിക്ക് കരുത്ത് പകരാന്‍ സോളാര്‍ പാനല്‍, ഡാഷ് ബോര്‍ഡിലെ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 90 ഡിഗ്രിവരെ തിരിക്കാവുന്ന സീറ്റ്, മുന്‍ നിരയിലെ ബെഞ്ച് സ്‌റ്റൈല്‍ സീറ്റ് എന്നിവ കിയ ഇവി 5നെ വേറിട്ട് നിര്‍ത്തുന്നു. ഏകദേശം കിയ സ്പോര്‍ട്ടേജിന്റെ വലുപ്പമുള്ള വാഹനമായിരിക്കും ഇവി5.
ആദ്യം ചൈനീസ് വിപണിയിലാണ് ഈ വാഹനം ഇറങ്ങുക. ഇന്ത്യയില്‍ എന്ന് ഇവി5 പുറത്തിറക്കുകയെന്ന് കിയ അറിയിച്ചിട്ടില്ല. അതേസമയം കിയ ഇലക്ട്രിക് എസ്‌യുവി ഇവി 9 അടുത്ത വര്‍ഷം ഇന്ത്യയിലെത്തും. ആഗോളതലത്തില്‍ കിയയുടെ ഏറ്റവും ചെലവേറിയതും വലുതുമായ ഇലക്ട്രിക് എസ്യുവിയാണ് ഇവി 9.