പ്രധാന വാര്‍ത്തകള്‍
വസ്ത്രങ്ങൾക്കും ചെരിപ്പുകൾക്കും ഇനി വില കൂടും; ജനുവരി 1 മുതൽ GSTയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ അറിയാം
2022 ജനുവരി ഒന്ന് മുതൽ ഇന്ത്യയിലെ ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി നിരവധി മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. ഈ മാറ്റങ്ങൾ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ജനുവരി 1 മുതൽ അതായത് അടുത്ത ശനിയാഴ്ച മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ നടത്തുന്ന ഗതാഗതം അല്ലെങ്കിൽ റെസ്റ്റോറന്റ് സേവനങ്ങൾക്കും ഇതോടെ നികുതി അടയ്‌ക്കേണ്ടി വരും.
കൂടാതെ, ചെരുപ്പ്, ടെക്സ്റ്റൈൽ മേഖലകളിലെ നികുതി നിരക്കുകളിലും ശനിയാഴ്ച മുതൽ മാറ്റമുണ്ടാകും. എല്ലാ പാദരക്ഷകൾക്കും വില പരിഗണിക്കാതെ 12 ശതമാനം ജിഎസ്ടി ബാധകമാകും. അതേസമയം കോട്ടൺ ഒഴികെയുള്ള എല്ലാ റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും 12 ശതമാനമായിരിക്കും ജിഎസ്ടി.