നാട്ടുവാര്‍ത്തകള്‍വിദ്യാഭ്യാസം
എസ്എസ്എല്‍സി , പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ തീയതി നാളെ പ്രഖ്യാപിക്കും


തിരുവനന്തപുരം: എസ്എസ്എല്‍സി , പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനല്‍ പരീക്ഷാ തീയതി നാളെ പ്രഖ്യാപിക്കും. കുറ്റമറ്റരീതിയിലാണ് ക്ലാസുകള്‍ നടന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വലിയ വിമര്‍ശനം ഉണ്ടായി. എന്നാല്‍ പരീക്ഷ നടന്നത് കുട്ടികള്‍ക്ക് ഗുണമായെന്നും മന്ത്രി പറഞ്ഞു. അതേസമയം എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് പാഠഭാഗങ്ങളുടെ എത്രഭാഗം ഉള്‍പ്പെടുത്തണമെന്നതില്‍ ഉടന്‍ തീരുമാനമെടുത്തേക്കും.
കഴിഞ്ഞതവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദ്ദേശമാണ് നിലവില്‍ പരിഗണനയിലുള്ളത്.