നാട്ടുവാര്‍ത്തകള്‍
വ്യാജമദ്യം പിടികൂടി


വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ചുലിറ്റർ നിറം ചേർത്ത വ്യാജമദ്യം എക്സൈസ് പിടിച്ചെടുത്തു. കെ.ഡി.എച്ച്.പി.കമ്പനി നയമക്കാട് എസ്റ്റിൽ ഈസ്റ്റ് ഡിവിഷനിൽ എസ്.പളനി സ്വാമിയുടെ വീട്ടിൽ നിന്നാണ് മദ്യം പിടിച്ചെടുത്തത്.
എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സംഘം സ്ഥലത്തെത്തിയെങ്കിലും വീട് അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന പളനി സ്വാമിയുടെ ഭാര്യയെ എത്തിച്ച് വീടുതുറന്നു നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. പളനി സ്വാമിയെ പ്രതിചേർത്ത് എക്സൈസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.
ദേവികുളം റെയിഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എ.കുഞ്ഞുമോൻ, പ്രിവൻറീവ് ഓഫീസർമാരായ സി.സി.സാഗർ, ബാലസുബ്രഹ്മണ്യം, ബിജു മാത്യു, സി.ഇ.ഒ.മാരായ വിനീത് വി, കിരൺദേവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മദ്യം പിടിച്ചെടുത്തത്.