അക്ഷര നഗരിയിൽ പൂക്കളുടെ വസന്തം തീർക്കാൻ നാഗമ്പടം മൈതാനത്ത് ഡിസംബർ 23 മുതൽ ജനുവരി 2 വരെ പുഷ്പമേള ഒരുങ്ങുന്നു


അക്ഷര നഗരിയിൽ പൂക്കളുടെ വസന്തം തീർക്കാൻ നാഗമ്പടം മൈതാനത്ത് ഡിസംബർ 23 മുതൽ ജനുവരി 2 വരെ പുഷ്പമേള ഒരുങ്ങുന്നു ദിവസവും രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. ഡിസംബർ 23 ന് രാവിലെ 11നു സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവാൻ മേള ഉദ്ഘാടനം ചെയ്യും. മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനക്കുന്നു മുഖ്യഥിതിയായി നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനും പങ്കെടുക്കും.നാഗമ്പടം മൈതാനത്ത് 15000 ചതുരസ്ര അടിയിൽ പുഷ്പമേളയും. അതോടൊപ്പം 15000 ചതുരസ്ര അടിയിൽ ഗാർഡൻ നഴ്സറിയും ഒരുക്കുന്നു.
വിവിധ ഇനം പൂച്ചെടികൾ, ഇoപോർട്ട് ചെയ്ത തായ്‌വാൻ ഓർക്കിഡ്, ഫെലനോസിസ്, ജർമൻ വെറൈറ്റി ആയ കെയിൻ ജറേനിയം, ബോൾസായിക് ഗ്രാഫ്റ്റഡ് അഡിനിയം, ഇൻഡോർ ഹാങ്ങിങ് വെറൈറ്റി ഡിസ്‌ചീഡിയ, പുതിയ ഇനം ഹൈബ്രിഡ് വെറൈറ്റി നെർവ് പ്ലാന്റ്‌സ് വിഭാഗത്തിൽപെട്ട ഫിറ്റൂണിയ മിനിച്ചർ ആന്തൂറിയം. നാടൻ ഫലവൃക്ഷങ്ങളുടെ ഹൈബ്രിഡ് തൈകൾ, 30 ഇൽ പരം പ്ലാവുകൾ, മൂന്നാം വർഷം കായ്ക്കുന്ന വിവിധ ഇനം തെങ്ങിൻ തൈകൾ, അത്യുല്പാദനശേഷിയുള്ള പച്ചക്കറി തൈകൾ, ടിഷ്യുകൾചർ വാഴകൾ, ഒരു വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർലി പ്ലാവുകൾ തുടങ്ങി നിരവധി ഐറ്റങ്ങളാണ് നഴ്സറിയിൽ ഒരുക്കിയിരിക്കുന്നത്. നിറവർണങ്ങളുടെ വിസ്മയം തീർക്കാൻ രാജ്യത്തിന്റെ വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ള ചെടികളാണ് ഇവിടെ അണിയിച്ചൊരുക്കുന്നത്. കാർഷിക പൂന്തോട്ട ഉപകരണങ്ങൾ പ്രദർശനത്തിലുണ്ട്. മേളയിലെ ഭക്ഷണശാലയിൽ വത്യസ്തമായ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ലഭിക്കും.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള എൺപതിൽപരം വാണിജ്യ സ്റ്റാളുകളും കരകൗശല വസ്തുക്കളുടെ വിൽപ്പനയും പ്രദർശനവും മേളയിൽ ഉണ്ട്. മേള കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് ഒരുകിയിരിക്കുന്നത് ദിവസവും കലാപരിപാടികളും ഒരിക്കിയിട്ടുണ്ട്. കോവിഡ് മൂലം ദുരിതത്തിലായ എക്‌സിബിഷൻ തൊഴിലാളികൾ ചെറുകിട വ്യാപാരികൾ വനിത സംരംഭകർ കാർഷിക നേഴ്സറികൾ തുടങ്ങി 30000 ത്തോളം കുടുംബങ്ങൾക്ക് കൈത്താങ്ങാക്കുവാൻ കൂടിയാണ് ഇങ്ങനൊരു മേള സംഘടിപ്പിക്കുന്നത്.