നാട്ടുവാര്‍ത്തകള്‍
കട്ടപ്പന സെൻ്റ് ജോർജ് എൽ.പി സ്കൂളിലെ കുരുന്നുകൾക്ക് സാനിട്ടറൈസറുകൾ;കുട്ടികൾക്ക് സുരക്ഷ ഒരുക്കി കട്ടപ്പനക്കാരൻ കൂട്ടായ്മയും കട്ടപ്പന ഇൻഡസെൻ ബാങ്കും


കോവിഡ് മൂലം അടച്ച വിദ്യാലയങ്ങൾ തുറന്ന് കുട്ടികൾ സ്കൂളിലേക്ക് എത്തിയതോടെ കുട്ടികളുടെ സുരക്ഷ ഒരുക്കുവാൻ സ്കൂൾ അതികൃതർക്ക് ഒപ്പം കട്ടപ്പനയിലെ ഇൻഡ സെൻ ബാങ്കും പങ്കാളികളായി.കട്ടപ്പനക്കാരൻ കൂട്ടയ്മയുടെ സഹകരണത്തോടെയാണ് സഹായം എത്തിച്ചത്.
കട്ടപ്പന സെൻ്റ് ജോർജ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാനിട്ടറൈസർ എത്തിച്ച് നൽകിയാണ് ഇൻഡ സെൻ്റ് ബാങ്ക് മാതൃകയായത് .സ്കൂളിൽ എത്തിയ ബാങ്ക് മാനേജർ സജേഷ് മോൻ കെ.ആർ, ജോയൽ ജോസ്, അഗസ്റ്റിൻ ജോൺസൺ എന്നിവർ ചേർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ജയമ്മ ജോസഫിന് സാനിട്ടറൈസർ കൈമാറി. പി.റ്റി.എ പ്രസിഡൻ്റ് ജെയ്ബി ജോസഫ് ,കട്ടപ്പനക്കാരൻ കൂട്ടായ്മ്മ പ്രതിനിധി ജോജോ കുമ്പളന്താനം എന്നിവർ പങ്കെടുത്തു.