ഇടുക്കികായികംനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
ആലപ്പുഴയിൽ നിന്നും മൂന്നാറിലേയ്ക്ക് ITBP സൈക്കിൾ റാലി

കട്ടപ്പന:ദേശീയ അഖണ്ഡതയുടെയും ക്ലീൻ ഇന്ത്യ മിഷൻ്റെയും ഭാഗമായി ക്ലീൻ ഇന്ത്യ ഡ്രൈവ് ദൗത്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനോടനുബന്ധിച്ച് ഇന്തോ ടിബറ്റൻ ബോർഡർ സേന (ഐടിബിപി) നൂറനാട് ക്യാംപിന്റെ നേതൃത്വത്തിൽ മൂന്നാറിലേക്ക് സൈക്കിൾ റാലി നടത്തുന്നു. 26 ന് നൂറനാട് ക്യാംപിൽ നിന്നു ഫ്ലാഗ് ഓഫ് ചെയ്യുന്ന റാലി ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലൂടെ സഞ്ചരിച്ച് 31 ന് മൂന്നാറിൽ അവസാനിക്കും. വിവിധ കേന്ദ്രങ്ങളിൽ റാലിക്ക് സ്വീകരണം നൽകും. 30 പേരടങ്ങുന്ന സംഘം 210 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ക്യാംപ് കമൻഡാന്റ് എസ്.ജിജുവാണ് സൈക്കിൾ റാലിക്ക് നേതൃത്വം നൽകുന്നത്.