ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ ഒരുങ്ങി സഹകരണ ആശുപത്രി
കട്ടപ്പന: ആഘോഷങ്ങളിലൂടെ രോഗികളുടെ കരംഗ്രഹിച്ച് സ്വാന്ത്വനം പകരുകയാണ് സഹകരണ ആശുപത്രി. രോഗത്തിന്റെ അസ്വസ്തതകള്‍ മാറ്റാനും മലയാളകരയുടെ ആഘോഷങ്ങളില്‍ കൂട്ടായ്മ പ്രകടിപ്പിച്ച് ഐക്യം സ്ഥാപിക്കുന്നതും സഹകരണ ആശുപത്രിക്ക് പുതുമയുളള കാര്യമല്ല. കോവിഡ് കാലത്ത് 2 വര്‍ഷം ജീവന്‍ പണയം വച്ച് ചികിത്സയൊരുക്കിയ മാലാഖമാര്‍ ദുരിതം മറന്ന് ഓണനാളിലും ആഘോഷം സംഘടിപ്പിച്ചിരുന്നു.
ലോക ഹൃദയ ദിനത്തിലും കേരളാ പിറവി ദിനത്തിലുമെല്ലാം സഹകരണ ആശുപത്രി വേറിട്ട ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സഹകരണ ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മ ക്രിസ്തുമസിലും പ്രതിഫലിക്കുകയാണ്. ഡിസംബറിന്റെ തുടക്കത്തില്‍ തന്നെ കൂറ്റന്‍ നക്ഷത്രം ആശുപത്രിക്ക് മുന്നില്‍ സ്ഥാപിച്ചിരുന്നു. വൈവിധ്യങ്ങള്‍ നിറഞ്ഞ പുല്‍ക്കൂടും ആശുപത്രിക്കുളളില്‍ സ്ഥാപിച്ചു. ഡിസംബര്‍ 23 ന് വൈകിട്ട് 6 ന് ക്രിസ്പെല്ലോ 2021 കരോള്‍ഗാന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
പളളികളെയും വായനാശാലകളേയുമെല്ലാം ചേര്‍ത്താണ് മത്സരം 10001 രൂപയും 7001 രൂപയും യഥാക്രമം ഒന്നും രണ്ടും സമ്മാനങ്ങളായി നല്‍കിയാണ് മത്സരം ക്രമീകരിച്ചിട്ടുളളത്. പപ്പാ മത്സരവും ഉണ്ട് അന്ന് വൈകിട്ട് 5 ന് സറ്റാഫ് നേഴ്സുമാര്‍ കട്ടപ്പന ടൗണില്‍ ജനകീയ ക്രിസ്മസ് കരോളും നടത്തുന്നുണ്ട്.