പ്രധാന വാര്‍ത്തകള്‍
രാജ്യത്ത് 48 മണിക്കൂര്‍ ബാങ്ക് പണിമുടക്ക് തുടങ്ങി

രാജ്യത്ത് 48 മണിക്കൂര്‍ ബാങ്ക് പണിമുടക്ക് ആരംഭിച്ചു. ബാങ്ക് സ്വകാര്യവല്‍ക്കരണ ബില്‍ അവതരിപ്പിക്കില്ലെന്ന ഉറപ്പ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തതിനാലാണ് ബാങ്കിങ് സംഘടനകള്‍ സമരം പ്രഖ്യാപിച്ചത്. ഇന്നും നാളെയും പൂര്‍ണമായി പണിമുടക്കും, പ്രക്ഷോഭപരിപാടികളും നടക്കും. പൊതുമേഖല, സ്വകാര്യ മേഖല, ഗ്രാമീണ്‍ ബാങ്ക് മേഖലകള്‍ പൂര്‍ണമായും നിശ്ചലമാകും.