പ്രധാന വാര്‍ത്തകള്‍
പഞ്ചാബ് നാഷനൽ ബാങ്കിന് 1.8 കോടി പിഴചുമത്തി ആർബിഐ, ഐസിഐസിഐ ബാങ്കിനും പിഴ
ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ച കാര്യങ്ങളിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ഐസിഐസിഐ ബാങ്കിനും പഞ്ചാബ് നാഷനല്‍ ബാങ്കിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പിഴ ചുമത്തി. 1.8 കോടി രൂപയാണ് പഞ്ചാബ് നാഷനൽ ബാങ്കിന് പിഴയിട്ടിരിക്കുന്നത്. ഐസിഐസിഐ ബാങ്കിന് 30 ലക്ഷം രൂപ അടയ്ക്കണം.
ആർബിഐ നടത്തിയ അന്വേഷണത്തിൽ, 1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്‌ട് അനുസരിച്ച് ഓഹരികൾ പണയം വച്ചതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പിഎൻബി ലംഘിച്ചതായി കണ്ടെത്തി. ഇടപാടുകാരില്‍നിന്ന് മിനിമം ബാലന്‍സ് നിശ്ചിത തുകയ്ക്കു താഴെയാകുമ്പോള്‍ ചുമത്തുന്ന പിഴയുമായി ബന്ധപ്പെട്ടാണ് ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തിയത്.