നാട്ടുവാര്‍ത്തകള്‍
കവുന്തി മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷം
കട്ടപ്പന: കവുന്തി മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷം. വിതരണത്തിനിറങ്ങിയ പത്രം ഏജന്റിനെയടക്കം തെരുവുനായ ആക്രമിച്ചു. നായ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഒരാഴ്ച്ച മുമ്പ് കോളജ് വിദ്യാര്‍ഥിക്ക് നേരെയും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ നിത്യേന കടന്നു പോകുന്ന പ്രദേശത്താണ് തെരുവുനായയുടെ ശല്യം രൂക്ഷമായിരിക്കുന്നത്. വിഷയത്തില്‍ ജനപ്രതിനിധികള്‍ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.