കർഷക അവകാശങ്ങൾക്കായ് പ്രതിക്ഷേധ ധർണ്ണ , കർഷക യൂണിയൻ (എം) ഇടുക്കി ജില്ല കമ്മറ്റി
ഇടുക്കി ജില്ലയിലെ കാർഷിക പ്രശ്നങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് 2021 ഡിസo ബർ പത്താം തിയതി രാവിലെ 10.30 ന് കട്ടപ്പന ഗാന്ധി സ്ക്വയറിനു മുമ്പിൽ കർഷക യൂണിയൻ (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡന്റ് ബിജു ഐക്കര പത്രസമ്മേളനത്തിൽ അറിയിച്ചു.
കാർഷിക മേഖലയിലെ വന്യജീവി ആക്രമണം തടയുക,കാർഷിക മേഖലയിലെ പട്ടയ പ്രശ്നത്തിലെ അപാകതകൾ പരിഹരിക്കുക, ഏലം ഉൾപ്പെടെയുള്ള നാണ്യവിളകളുടെ വിലയിടിവ് തടയുക, വളം കീടനാശിനികളുടെ വിലവർദ്ധനവ് തടയുക എന്നീ ആവശ്യങ്ങൾ ആണ് കർഷക യൂണിയൻ മുമ്പോട്ടു വയ്ക്കുന്നത്.
കേരളത്തിൽ ഗവൺമെന്റ് കർഷക രക്ഷക്കായി നിരവധിയായ പദ്ധതികൾ ആവിഷ്ക്കരിക്കുന്നു എന്ന യാഥാത്ഥ്യം വിസ്മരിക്കുന്നില്ല. എങ്കിലും ഇനിയും പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങളിൽ അടിയന്തിരമായി ഗവ: ഇടപെടൽ ഉണ്ടാവണമെന്ന് കർഷക യൂണിയൻ ആവശ്യപ്പെടുന്നു.
കർഷക യൂണിയൻ (എം) ജില്ല പ്രസിഡന്റ് ബിജു ഐക്കര ധർണ്ണയിൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് റെജി കുന്നംക്കോട് ധർണ്ണ ഉദ്ഘാടനം ചെയ്യും.
കേരള കോൺഗ്രസ് ജില്ല സെക്രട്ടറി അഡ്വ: മനോജ് . M. തോമസ് മുഖ്യപ്രഭാക്ഷണം നടത്തും. കർഷക യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം സിബി കിഴക്കേമുറി, ജില്ല – നിയോജകമണ്ഡലം ഭാരവാഹികൾ, പാർട്ടി സീനിയർ നേതാവ് ബേബി ഓലിക്കരോട്ട് , പാർട്ടി നിയോജക മണ്ഡലം സെക്രട്ടറി ബെന്നി കല്ലുപുരയിടം, പാർട്ടി സൗത്ത് – നോർത്ത് മണ്ഡലം പ്രസിഡന്റുമാരായ ടെസിൻ കളപ്പുര, ഷാജി കൂത്തോടി എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിക്കും.
പത്രസമ്മേളനത്തിൽ കർഷക യൂണിയൻജില്ല പ്രസിഡന്റ് ബിജു ഐക്കര, മീഡിയ സെൽ ജില്ല കൺവീനർ ജിജോ പഴയ ചിറ എന്നിവർ പങ്കെടുത്തു.