ദേവികുളംപ്രധാന വാര്‍ത്തകള്‍
ഇടമലക്കുടിയിൽ ബി ജെ പി നേടി

ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു.ചിന്താമണി കാമരാജാണ് വിജയിച്ചത്.
ഇഡിലിപ്പറക്കുടിയിൽ സി പി എം പഞ്ചായത്ത് അംഗം ഉത്തമ ചിന്നസ്വാമി മരണപ്പെട്ടതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പിൽ ബിജെപി 39 എൽഡിഎഫ് 38 യുഡിഎഫ് 15 വോട്ടുനേടി.
ഒരു വോട്ടിനാണ് ബി ജെ പി സ്ഥാനാർത്ഥിയായ ചിന്താമണി കാമരാജ് വിജയിച്ചത്.