Idukki വാര്‍ത്തകള്‍
സൈനിക ഹെലികോപ്റ്റർ തകർന്ന് നാല് മരണം, അപകടത്തിൽ ബിപിൻ റാവത്തും
തമിഴ്‌നാട്ടില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണു. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.4 മരണം സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സുലൂരിലെ വ്യോമതാവളത്തില്‍ നിന്നും ഊട്ടിയിലെ സൈനിക ക്യാംപിലേക്ക് പോകുകയായിരുന്നു ഉദ്യോഗസ്ഥര്‍. കോയമ്ബത്തൂരിനും സുലൂരിലും മധ്യേ കൂനൂരിലാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. ഹെലികോപ്ടറിന് തീപിടിച്ചിട്ടുമുണ്ട്. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. ഹെലികോപ്ടറില്‍ ഉണ്ടായിരുന്നവരെ കോയമ്ബത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി