പ്രധാന വാര്‍ത്തകള്‍
ഇന്ത്യയിലെ നാലാമത്തെ ഒമിക്രോൺ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുപ്പത്തിമൂന്ന്കാരന്,
ഇന്ത്യയിലെ നാലാമത്തെ ഒമിക്രോൺ കേസ് മുംബൈയ്ക്ക് സമീപം സ്ഥിരീകരിച്ചു.
33 കാരനായ രോഗബാധിതൻ ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബായ്, ഡൽഹി വഴി യാത്ര ചെയ്താണ് കഴിഞ്ഞ മാസം അവസാനം മുംബൈയിലെത്തിയത്. ഇയാൾ ഇപ്പോൾ കല്യാൺ ഡോംബിവാലി കോവിഡ് കെയർ സെന്ററിലാണ്.
സിംബാബ്‌വെയിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിലേക്ക് യാത്ര ചെയ്ത വ്യക്തിക്ക് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ ബാധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.രണ്ട് ദിവസം മുമ്പാണ് ഇയാൾ സിംബാബ്‌വെയിൽ നിന്ന് ജാംനഗറിലെത്തിയത്. വിമാനത്താവളത്തിലെ സ്‌ക്രീനിംഗിൽ ഇദ്ദേഹത്തിന് കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന്, അധികൃതർ ഈ വ്യക്തിയുടെ സാമ്പിൾ ജീനോം സീക്വൻസിംഗിനായി പൂനെയിലെ ലാബിലേക്ക് അയക്കുകയായിരുന്നു.