Idukki വാര്‍ത്തകള്‍പീരിമേട്
പുലിയുടെ ജഡം കുമളിയിലെ തേയിലത്തോട്ടത്തിൽ


ചെങ്കരയിലെ തേയിലത്തോട്ടത്തില്‍ നിന്ന്മൂന്ന് വയസ്സ് വരുന്ന പുലിയുടെ അഴുകിത്തുടങ്ങിയ ജഡം കണ്ടെത്തി.
മൂന്ന് വയസ്സ് വരുന്ന ആണ്‍പുലിയുടെ ജഡമാണ് കണ്ടെത്തിയത്.മരണകാരണം കണ്ടെത്തിയിട്ടില്ല. വായ്ക്കുള്ളില്‍ മുള്ളന്‍പന്നിയുടെ മുള്ള് തറച്ചതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ചട്ടപ്രകാരം വനം വകുപ്പ് അധികൃതര്‍ കടുവ സംരക്ഷണ അതോറിറ്റി പ്രതിനിധി, പഞ്ചായത്ത് അംഗം എന്നിവരുടെ സാന്നിധ്യത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം പുലിയെ സംസ്കരിച്ചു.. ഇതേ തേയിലത്തോട്ടത്തില്‍നിന്ന് മുമ്പ് പുലിയെ വനപാലകര്‍ പിടികൂടി കാട്ടില്‍ തുറന്നുവിട്ടിരുന്നു