ഇടുക്കികാലാവസ്ഥപ്രധാന വാര്‍ത്തകള്‍
ജലനിരപ്പ് താഴാതെ ഇടുക്കി ഡാം;ഒഴുക്കിവിടുന്നത് സെക്കൻഡിൽ 80000 ലിറ്റർ ജലം

ഇടുക്കി: നീരൊഴുക്ക് കൂടിയതിനെ തുടർന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല.2399.98 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.ചെറുതോണി അണക്കെട്ടിൽ നിന്നും സെക്കൻറിൽ എൺപതിനായിരം ലിറ്റർ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്.
അതേസമയം ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു തുടങ്ങിയതോടെ,മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽവേയിലെ ഒരു ഷട്ടർ തമിഴ്നാട് അടച്ചു.മുല്ലപ്പെരിയാർ ജലനിരപ്പ് 141.05 അടിയിലേക്ക് താഴ്ന്നു.പുതിയ റൂൾ കർവ് വന്നതിനൊപ്പം മഴയും കുറഞ്ഞതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിൻറെ അളവ് കുറച്ചേക്കും.മുല്ലപ്പെരിയാറിൽ നിന്നും 338 ഘനയടി വെള്ളമാണ് സ്പിൽ വേ വഴി ഒഴുക്കുന്നത്.