നാട്ടുവാര്‍ത്തകള്‍
മുല്ലപ്പെരിയാർ ജലനിരപ്പ് 140.50 അടിയായി ഉയർന്നു


ഇടുക്കിയിൽ മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് തുടരുന്നതിനാൽ മുല്ലപ്പെരിയാർ ജലനിരപ്പ് 140.50 അടിയായി ഉയർന്നു. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ആദ്യ ജാഗ്രതാ നിർദേശം മുമ്പ് നൽകിയിരുന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2250 ഘനയടിയായി ഉയർത്തിയിരുന്നു.
എങ്കിലും രാത്രിയോടെ നീരൊഴുക്ക് ശക്തമായതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്. മുല്ലപ്പെരിയാർ തുറക്കുന്നത് കണക്കിലെടുത്ത് ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നിരുന്നു. സെക്കൻഡിൽ നാൽപതിനായിരം ലീറ്റർ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും.