പ്രധാന വാര്‍ത്തകള്‍
പോസ്റ്റുമോര്‍ട്ടം ഇനി രാത്രിയിലും; ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി

പോസ്റ്റുമോര്‍ട്ടം ഇനി രാത്രിയിലും നടത്താം. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തരുതെന്ന നിബന്ധന നീക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം ഇറക്കി. വെളിച്ചത്തിന്‍റെ ലഭ്യതക്കുറവും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണമുണ്ടായിരുന്നത്. എന്നാല്‍ സൗകര്യങ്ങളുള്ള ആശുപത്രികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം പാലിച്ച് ഏത് സമയവും പോസ്റ്റുമോര്‍ട്ടം നടത്താം. അവയവദാനത്തിന് ഗുണകരമാകും വിധത്തിലാണ് മാറ്റം.