എണ്ണക്കമ്പനികൾ ഇളവുകൾ വൈകിപ്പിക്കുന്നു.കഴിഞ്ഞയാഴ്ച 85നു മുകളിൽ പോയ രാജ്യാന്തര എണ്ണവില നിലവിൽ അഞ്ചു ഡോളറോളം കുറഞ്ഞിട്ടുണ്ട്. എന്നിട്ടും എണ്ണക്കമ്പനികൾ ഇളവുകൾ വൈകിക്കുകയാണ്.
കൊച്ചി: രാജ്യത്തെ വിവിധ നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ സംസ്ഥാനത്തും ഇന്ധന വിലയില്‍ മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് 106.36 രൂപയാണ് വില. ഒരു ലിറ്റര്‍ ഡീസലിന് 93.47 രൂപയും. ക്രൂഡ് ഓയില്‍ വില വര്‍ധനക്ക് അനുസരിച്ച് രാജ്യത്ത് ഇന്ധന വില കുതിച്ചുയര്‍ന്നു കൊണ്ടിരുന്നപ്പോള്‍ ഉണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും പ്രത്യേക തീരുവകള്‍ കുറച്ചത് ഇന്ധന വില കുറയാന്‍ കാരണമായി.പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഇതോടെ കേരളത്തില്‍ പെട്രോളിന് 6.57 രൂപയും ഡീസലിന് 12.33 രൂപയും കുറഞ്ഞിരുന്നു. അതിനു ശേഷം ഇതുവരെ എണ്ണ കമ്പനികള്‍ പെട്രോള്‍- ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം രാജ്യാന്തര എണ്ണവില കുറഞ്ഞിട്ടും ഡോളറിനെതിരേ രൂപ നേട്ടമുണ്ടാക്കിയിട്ടും കമ്പനികള്‍ വില കുറയ്ക്കാത്തതിലുള്ള അമര്‍ഷം വിപണികളിലുണ്ട്. 15 ദിവസത്തെ രാജ്യാന്തര എണ്ണവിലയുടെ ശരാശരി കണക്കാക്കിയാണ് രാജ്യത്ത് ഇന്ധനവില നിര്‍ണയിക്കുന്നതെന്ന മുടന്തന്‍ ന്യായമാണ് കമ്പനികള്‍ നിരത്തുന്നത്.