പ്രധാന വാര്‍ത്തകള്‍
കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍; കൊല്ലത്തു വെള്ളപ്പൊക്കം
കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍ . കോട്ടയം കണമലയില്‍ രണ്ടുവീടുകള്‍ തകര്‍ന്നു. ഒഴുക്കില്‍പ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി. രണ്ട് ഓട്ടോറിക്ഷകള്‍ ഒലിച്ചുപോയി. 9 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ശബരിമലയിലേക്കുള്ള കീരിത്തോട് കണമല ബൈപാസ് തകര്‍ന്നു. കണമല, എരത്വാപുഴ, ഇടകടത്തി റോഡുകളില്‍ ഗതാഗതതടസം നേരിട്ടു. കോട്ടയത്ത് രണ്ടു റോഡുകള്‍ തകര്‍ന്നെങ്കിലും ശബരിമല യാത്രയെ ബാധിക്കില്ല. പേടിപ്പിക്കുന്ന അവസ്ഥയില്ലെന്നും തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യന്‍ പറഞ്ഞു. പത്തനംതിട്ട കൊക്കാത്തോട് വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. നാലു വീടുകളില്‍ വെള്ളം കയറി. കൃഷിനാശവും സംഭവിച്ചു. കൊല്ലത്ത് വെള്ളപ്പൊക്കം. ആര്യങ്കാവ്, ഇടപ്പാളയം മേഖലയില്‍ വീടുകളിലും കടകളിലും വെള്ളം കയറി. കുളത്തൂപ്പുഴ, അമ്പതേക്കറില്‍ മലവെള്ളപ്പാച്ചിലുണ്ടായി. വില്ലുമല കോളനിയിലെ പാലം മുങ്ങി.