ഇടുക്കി ഡാമിൻ്റെ പരിസര പ്രദേശത്ത് ഉൾവനത്തിൽ ചിത്രീകരിച്ച “കാടകലം” നീസ്ട്രീം, റൂട്സ് OTT പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നു…
പെരിയാർവാലി ക്രിയേഷൻസിന്റെ ബാനറിൽ സഗിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്ത കാടകലം നവംബർ 4 ന് നീസ്ട്രീം, റൂട്സ് എന്നീ OTT പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നു
പ്രശസ്ത സംവിധായകൻ ബാബുരാജ് അസറിയയുടെ നിർമാണ വിതരണ കമ്പനിയായ കളക്റ്റിവ് ഫ്രെയിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്
ജിന്റോ തോമസും സഗിൽ രവീന്ദ്രനും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്
UK, US എന്നിവിടങ്ങളിൽ ആമസോൺ പ്രൈം ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്
ഇതിനോടകം തന്നെ കാടകലം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെ സാനിധ്യം തെളിയിച്ച മാസ്റ്റർ ഡാവിഞ്ചി സതീഷും സിനിമ താരവും നാടക പ്രവർത്തകനുമായ സതീഷ് കുന്നോത്തുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ചലച്ചിത്രതാരം കോട്ടയം പുരുഷനും മറ്റു താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു
ചിത്രത്തിലെ കനിയേ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ബി കെ ഹരിനാരായണന്റെ വരികളിൽ പി എസ് ജയഹരി സംഗീതം ചെയ്ത് സംഗീത സംവിധായകനും ഗായകനുമായ ബിജിബാൽ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്
കാടിന്റെ നിലനിനിൽപ്പും ആദിവാസികളുടെ പ്രേശ്നങ്ങളും അച്ഛൻ മകൻ ബന്ധത്തിന്റെ തീവ്രതയും സംസാരിക്കുന്ന കഥയാണ് കാടകലം
സിനിമയുടെ ചില സീനുകളിൽ ആദിവാസികളും അഭിനയിച്ചിട്ടുണ്ട് എന്നത് ഈ ഒരു പ്രത്യേകതയാണ്
ഇടുക്കി ഡാമിന്റെ പരിസര പ്രേദേശത്ത് ഉൾ വനത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്
ക്യാമറ റെജി ജോസഫാണ് ചെയ്തിരിക്കുന്നത്.
എഡിറ്റിംഗ് -അംജാത് ഹസ്സൻ
കല -ബിജു ജോസഫ്
മേക്കപ്പ് –രാജേഷ് ജയൻ, ബിന്ദു ബിജുകുമാര്‍
പ്രൊഡക്ഷൻ കൺട്രോളർ -രാജു കുറുപ്പന്തറ
പ്രൊഡക്ഷൻ എക്സിക്യുട്ടിവ് -സുബിൻ ജോസഫ്
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിന്റോ തോമസ്
അസിസ്റ്റന്റ് ഡയറക്ടർ -സ്വാതിഷ് തുറവൂർ ,നിഖിൽ ജോർജ്, വിതരണം കളക്റ്റീവ് ഫ്രെയിംസ്
പോസ്റ്റർ ഡിസൈനിങ് ഉമർ മുക്താർ
കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഈ ചിത്രം ഒരുപാട് ഇഷ്ടപെടും എന്നുള്ള കാര്യം തീർച്ചയാണ്