പുല്ലുപാറ ദുരന്തത്തിൽ മൂന്ന് ജീവനുകൾ രക്ഷിച്ച കെ. എസ്.ആര്‍.ട്ടി.സി ജീവനക്കാര്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതയുടെ ആദരവ്


കാഞ്ഞിരപ്പള്ളി:എരുമേലി കെ. എസ്.ആര്‍.ട്ടി.സി ഡിപ്പോയിലെ
ജീവനക്കാര്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതയുടെ ആദരവ്.
കോട്ടയം ഇടുക്കി ജില്ലകളെ ഭീതിയുടെ മുള്‍മുനയിലാക്കിയ ഒക്ടോബര്‍ പതിനാറാം തീയതിയിലെ പോമാരിയിലും ഉരുള്‍പൊട്ടലിലും നിരവധി ജീവന്‍ പൊലിയുകയുണ്ടായി. പുല്ലുമേട് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ യാത്രമുടങ്ങിയ കെ. എസ്. ആര്‍.ട്ടി.സി ബസ്സിലെ ജീവനക്കാരായ കണ്ടക്ടര്‍ ഡോ. ജെയ്സണ്‍ ജോസഫിന്‍റെയും, ഡ്രൈവര്‍ ശ്രീ. കെ. റ്റി തോമസിന്‍റെയും അവസരോചിതവും അതിസാഹസികവുമായ ഇടപെടലില്‍ മൂന്ന് ജീവനുകളാണ് രക്ഷപ്പെട്ടത്.
അന്യസംസ്ഥാനത്തുനിന്നും വിനോദസഞ്ചാരത്തിനെത്തിയ കുടുംബാഗങ്ങള്‍ മലവെള്ളപാച്ചിലില്‍പെട്ട് ഒഴുകവെ അവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ജീവന്‍ തൃണവത്ഗണിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി മാതൃകയായ മനുഷ്യസ്നേഹികളെ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ആദരിച്ചു. ചടങ്ങില്‍ വികാരി ജനറാള്‍മാരായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഫാ. ജോസഫ് വെള്ളമറ്റം, രൂപത പി. ആര്‍. ഒ. ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.