ഓണസമ്മാനമായി സഹപാഠിക്ക് സ്നേഹ ഭവനം നൽകി ചെമ്മണ്ണാർ, സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ

ഇത്തവണത്തെ ഓണത്തിന് സഹപാഠിക്ക് ഭവനം നിർമ്മിച്ചു നൽകി ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഓണ സന്ദേശം സാർത്ഥകമാക്കി. സ്കൂളിലെ വിവിധ സംഘടനകളുടെയും അധ്യാപകരുടെയും കുട്ടികളുടെയും നാട്ടുകാരായ സുമനസ്സുകളുടെയും സഹകരണത്തോടെയാണ് 8 ലക്ഷത്തോളം രൂപ സമാഹരിച്ച് ഭവന നിർമ്മാണം പൂർത്തീകരിച്ചത്. മാനേജ്മെന്റിന്റെയും, സ്കൂളിന്റെയും കൃത്യമായ ഇടപെടലുകൾ പണികൾ കൃത്യസമയത്ത് തന്നെ പൂർത്തീകരിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചു. സ്നേഹ ഭവനത്തിന്റെ താക്കോൽദാനം സ്കൂൾ ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 17 തിങ്കളാഴ്ച 3 മണിക്ക് നടന്നു. സ്കൂൾ മാനേജർ റവ. ഫാ. ഫ്രാൻസിസ് ചുനയംമാക്കൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ. ജോർജ് തകിടിയേൽ താക്കോൽദാനം നിർവഹിച്ചു. KCSL ഡയറക്ടർ ഫാദർ ജിജോ മണ്ണുക്കുളത്ത് അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ അഗസ്റ്റിൻ എം എ അസിസ്റ്റന്റ് മാനേജർ റവ.ഫാ. പ്രിൻസ് പുളിയാങ്കൽ, വാർഡ് മെമ്പർ ശ്രീ ജിമ്മി ജോർജ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റിനിമോൾ മാത്യു, PTA പ്രസിഡന്റ് ശ്രീ ബിജു ഇടുക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നിർമ്മാണ കമ്മിറ്റി കൺവീനർ ശ്രീ. ജോബി തോമസ് കൃതജ്ഞത ആശംസിച്ചു.




































































































































