Idukki വാര്‍ത്തകള്‍
കേരള റിയൽ എസ്റ്റേറ്റ് ഏജൻ്റ് അസോസിയേഷൻജില്ലാ കൺവെൻഷൻ വണ്ടൻമേട്ടിൽ നടന്നു.

വണ്ടൻമേട് ഐഎൻടിയുസി ഓഡിറ്റോറിയത്തിൽ വച്ചാണ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്.അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് VK മുത്തു കുമാർ അധ്യക്ഷതവഹിച്ച സമ്മേളനം
INTUCജില്ലാ പ്രസിഡണ്ട് രാജ മാട്ടുക്കാരൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി പി.ജനാർദ്ധനൻ മുഖ്യ ഭാഷണം നടത്തി.യോഗത്തിൽ 50 ഓളം റിയൽ എസ്റ്റേറ്റ് ഏജൻറ് മാർക്ക് ഐഡി കാർഡ് വിതരണം ചെയ്തു. രണ്ട് മാസത്തിനുള്ളിൽ 1000 ID കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്ന് ജില്ലാ പ്രസിഡൻ്റ് VK മുത്തു കുമാർ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ വേണു മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി രാജു ബേബി,വനരാജ് ശാന്തൻപാറ , ജയമോൻതൊടുപുഴ, സുദർശനൻKP, സന്തോഷ് അമ്പിളി വിലാസം എന്നിവർ സംസാരിച്ചു.




































































































































