San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

മാർ സ്ലീവാ മെഡിസിറ്റിയിൽ സ്ട്രോക്ക് കോറിഡോർ സംവിധാനം നിലവിൽ വന്നു



സമ്പൂർണ സ്ട്രോക്ക് ചികിത്സാകേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് സ്ട്രോക്ക് ദിനാചരണത്തോട് അനുബന്ധിച്ചു സ്ട്രോക്ക് കോറിഡോർ സംവിധാനവും നിലവിൽ വന്നു. സ്ട്രോക്ക് സംഭവിക്കുന്ന രോഗികൾക്കു ഓരോ നിമിഷവും നിർണായകമായതിനാൽ അടിയന്തിര ചികിത്സ അതിവേഗം ലഭിക്കുന്നതിനുള്ള ഫാസ്റ്റ്ട്രാക്ക് സംവിധാനമാണ് സ്ട്രോക്ക് കോറിഡോറിലൂടെ ലഭ്യമാകുന്നത്. ഇതിന്റെ പ്രഖ്യാപനം ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ നിർവ്വഹിച്ചു.

പക്ഷാഘാതം ഗൗരവത്തോടെ കാണേണ്ട ആരോഗ്യപ്രശ്നമാണെന്നും സമയബന്ധിതമായ ചികിത്സയ്ക്ക് നിർണായകമായ പ്രാധാന്യമുളളതിനാലാണ് സ്ട്രോക്ക് കോറിഡോർ സംവിധാനം പ്രത്യേകമായി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.സ്ട്രോക്ക് ബാധിക്കുന്ന രോഗികളെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ സ്ട്രോക്ക് ആംബുലൻസ് സംവിധാനവും മാർ സ്ലീവാ മെഡിസിറ്റിയിൽ ഉണ്ട്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്കു പ്രാഥമിക പരിശോധനയിൽ സ്ട്രോക്ക് തിരിച്ചറിഞ്ഞാൽ 15 മിനിറ്റിനുള്ളിൽ തന്നെ സി.ടി, എം.ആർ.ഐ പരിശോധനകൾ നടത്താൻ സാധിക്കും. അനുയോജ്യരായ രോഗികൾക്കു രക്തം കട്ടപിടിച്ചത് അലിയിക്കുന്ന മരുന്നുകൾ നൽകുന്ന ത്രോംബോലൈസിസ്, രക്തകട്ട നീക്കം ചെയ്യുന്ന മെക്കാനിക്കാൽ ത്രോംബക്ടമി എന്നിവ ഉൾപ്പെടെ ചികിത്സകളും സ്ട്രോക്ക് കോറിഡോർ സംവിധാനത്തിലൂടെ വേഗത്തിൽ ലഭ്യമാകും.

മാർ സ്ലീവാ മെഡിസിറ്റിയിലെ എമർജൻസി , ന്യൂറോളജി , ന്യൂറോഇന്റർവെൻഷണൽ, ന്യൂറോസർജറി, ക്രിട്ടിക്കൽ കെയർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങൾ ഏകോപിച്ചാണ് സ്ട്രോക്ക് കോറിഡോർ സംവിധാനത്തിനു മേൽനോട്ടം വഹിക്കുന്നത്. സ്ട്രോക്ക് ചികിത്സയിൽ പ്രത്യേക പരിശീലനം ലഭിച്ചിച്ചിട്ടുളള വിദഗ്ദരുടെ സേവനവും 24 മണിക്കൂറും ലഭ്യമാണ്. അസോസിയേറ്റ് ഡയറക്ടർമാരായ റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഡോ.മാത്യു ചേന്നാട്ട്, റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ,ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു , ന്യൂറോളജി വിഭാഗം മേധാവി ഡോ.സജേഷ് എസ്.ആർ, ന്യൂറോസർജറി വിഭാഗം മേധാവി ഡോ.സരീഷ് കുമാർ എം.കെ, എമർജൻസി വിഭാഗം മേധാവി ഡോ.ശ്രീജിത്ത് ആർ നായർ, ന്യൂറോഇന്റർവെൻഷണൽ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ജോസ് പോൾ ലൂക്കാസ്, ക്രിട്ടിക്കൽകെയർ വിഭാഗം മേധാവി ഡോ.ജോസുകുട്ടി മാത്യു, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ.ഷിപ്രരചനസിംഗ് വിവിധ ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!