175 മദ്യക്കട കൂടി തുടങ്ങാന്‍ സര്‍ക്കാര്‍; സമീപവാസികള്‍ക്ക് ശല്യമാകരുത്: ഹൈക്കോടതി
സംസ്ഥാനത്ത് 175 മദ്യവില്‍പനശാലകള്‍ കൂടി തുറക്കാന്‍ നീക്കം. പുതിയ മദ്യവില്‍പന ശാലകള്‍ തുടങ്ങാനുള്ള ബവ്റിജസ് കോര്‍പറേഷന്‍റെ അപേക്ഷ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുതിയ മദ്യവില്‍പനശാലകള്‍ക്കുള്ള അപേക്ഷ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് എക്ൈസസ് കമ്മിഷണറും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ മദ്യവില്‍പനശാലകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് തിരക്ക് നിയന്ത്രിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ മറവിലാണ് 175 ഔട്ട്് ലെറ്റുകള്‍ കൂടി ആരംഭിക്കാനുള്ള നീക്കം. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ 175 ഔട്ട്്ലെറ്റുകള്‍ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 23നാണ് ബവ്കോ സര്‍ക്കാരിന് കത്ത് നല്‍കിയത്. ഈ ആവശ്യത്തില്‍ സര്‍ക്കാര്‍ എക്സൈസ് വകുപ്പിന്‍റെ നിലപാട് തേടി. കേരളത്തില്‍ ആവശ്യത്തിന് മദ്യവില്‍പനശാലകളില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഈ സാഹചര്യത്തില്‍ ബവ്കോയുടെ ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കണമെന്നും എക്സൈസ് കമ്മിഷണറും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ബവ്കോയുടെ അപേക്ഷയും എക്സൈസ് കമ്മിഷണറുടെ ശുപാര്‍ശയും പരിഗണിച്ച് വരികയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജനസംഖ്യാനുപാതികമായി മദ്യശാലകള്‍ ഇല്ലാത്തതാണ് ഔട്ട്ലറ്റുകളില തിരക്കിന് കാരണമെന്നും എക്സൈസ് കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ 1,12,745 പേര്‍ക്ക് ഒരു ഔട്ട്്ലെറ്റ് എന്നതാണ് കണക്ക്. എന്നാല്‍ തമിഴ്നാട്ടില്‍ ഈ അനുപാതം 12,705 പേര്‍ക്ക് ഒരു മദ്യക്കട എന്ന തോതിലാണ്. കര്‍ണാടകയില്‍ 7,851 പേര്‍ക്ക് ഒരു മദ്യക്കടയെന്ന കണക്കിലും. ഈ സാഹചര്യത്തില്‍ നിലവിലുള്ള 306 ഔട്ട്ലൈറ്റുകള്‍ക്ക് പുറമേ 175 എണ്ണം കൂടി വേണമെന്നാണ് ആവശ്യം.പുതുതായി തുടങ്ങുന്ന മദ്യവില്‍പന ശാലകളില്‍ ഹൈക്കോടതി നിര്‍ദേശിച്ച തരത്തിലുള്ള വാക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തണണെന്നും എക്സൈസ് കമ്മിഷണറുടെ ശുപാര്‍ശയിലുണ്ട്