കായികം
അഫ്ഗാനിസ്ഥാനെ കീഴടക്കി ന്യൂസീലൻഡ് സെമിയിൽ; ഇന്ത്യ പുറത്ത്


അബുദാബി∙ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്തായി. മുന്നോട്ടു പോക്കിൽ നിർണായകമായ ന്യൂസീലൻഡ്– അഫ്ഗാൻ മത്സരത്തിൽ ന്യൂസീലൻഡ് ജയിച്ചതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചത്. അഫ്ഗാനെ എട്ട് വിക്കറ്റിനാണ് കിവീസ് തോൽപിച്ചത്. ജയത്തോടെ എട്ടു പോയിന്റുമായി ന്യൂസീലൻഡ് സെമിയിലെത്തി. പാക്കിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളും സെമി യോഗ്യത നേടി. അഫ്ഗാൻ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കി നിൽക്കെ വിജയറൺസ് കുറിച്ചു.