സ്കാർഫേസ് സ്പോർട്‌സ് ക്ലബ്ബും ജെസിഐ ടൗൺ കട്ടപ്പനയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി മത്സരം നടന്നു

കട്ടപ്പന: സ്‌കാർഫേസ് സ്പോർട്‌സ് ക്ലബ്ബും ജെസിഐ ടൗൺ കട്ടപ്പനയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി മത്സരം കട്ടപ്പന സർക്കിൾ ഇൻസ്പെക്‌ടർ പ്രേംകുമാർ ഉദ്ഘാടനം ചെയ്‌തു. കട്ടപ്പന എസ്.ഐ അജേഷ് വിജയൻ മുഖ്യാതിഥിയായിരുന്നു
ഉദ്ഘാടന സമ്മേളനത്തിൽ കട്ടപ്പന JCI ടൗൺ പ്രസിഡണ്ട് ജിജോമോൻ ജോർജ് അധ്യക്ഷത വഹിച്ചു. സ്കാർഫേസ് പ്രസിഡന്റ് സുമിത് മാത്യു സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കൺവീനർ ഷാജിമോൻ എ കെ കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു
ജില്ലയിലെ മികച്ച 8 ടീമുകൾ മാറ്റുരയ്ക്കുന്ന മത്സര വിജയിക്ക് ഒന്നാം സമ്മാനമായി ഇല ഫാം സ്പൈസസ് കട്ടപ്പന നൽകുന്ന 6001 രൂപയും കിഷോർ അശോക് നൽകുന്ന പൂവൻകോഴിയും ലഭിക്കും. രണ്ടാം സമ്മാനമായി മോഡ് റിച്ച് കോർട്ടിയർ നൽകുന്ന 4001 രൂപയും കിഷോർ അശോക് നൽകുന്ന പൂവൻകോഴിയും സമ്മാനമായി നൽകും. മൂന്നാം സമ്മാനമായി ഡീ ഇവന്റ്സ് നാരകക്കാനം സ്പോൺസർ ചെയ്യുന്ന 2001 രൂപയും അജന്ത ഹെയർസ്റ്റൈൽ നൽകുന്ന വാഴക്കുലയും ലഭിക്കും.









































































































































