ഇന്നും വന്നില്ല; ലോക്‌സഭയില്‍ എത്താതെ അമിത് ഷാ; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍

പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. ബില്ലുകള്‍ അവതരിപ്പിക്കാന്‍ ലോക്‌സഭയില്‍ എത്താതെ അമിത് ഷാ. പകരം സഹമന്ത്രിമാര്‍ ബില്ലുകള്‍ അവതരിപ്പിച്ചു. അമിത് ഷാ സഭയില്‍ എത്താത്തതില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ അവസാന വാരവും പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ നടപടികള്‍ തടസപ്പെടുന്ന കാഴ്ചയാണ് കണ്ടത്. അമിത് ഷാ യുടെ പേരില്‍ രണ്ട് ബില്ലുകളായിരുന്നു ലിസ്റ്റ് ചെയ്തത്. എന്നാല്‍, കേരളത്തിന്റെ പേരു മാറ്റുന്ന ബില്ല് സഹമന്ത്രി നിത്യാനന്ദ റായും സഹകരണ ഭേദഗതി ബില്‍ മുരളീധര്‍ മഹോലും അവതരിപ്പിക്കുകയായിരുന്നു.
പിന്നാലെ, ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു. അതിനിടെ അമിത് ഷാ സഭയില്‍ വിശദീകരണം നടത്താന്‍ ഇടപെടണമെന്ന് ആവശ്യപെട്ട് കെ സി വേണുഗോപാല്‍ ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.
അതേസമയം, എഫ്‌സിആര്‍എ ഭേദഗതി ബില്ലില്‍ കേന്ദ്ര സര്‍ക്കാരിന്റെ അയഞ്ഞേക്കുമെന്നാണ് സൂചന. മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഡിഎംകെ, എന്‍സിപി(ശരദ് പവാര്‍) പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കുക ലക്ഷ്യം വച്ചെന്നാണ് സൂചന.









































































































































