ചീഫ് വിപ്പ് അപു ജോൺ ജോസഫിനും ഇടുക്കി MLA റോയി കെ .പൗലോസിനും സ്വീകരണം 20-ന് ചെറുതോണിയിൽ

കേരളാ കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടി സംസ്ഥാന കോ- ഓർഡിനേറ്ററും കേരള സർക്കാർ ചീഫ് വിപ്പുമായ അപുജോൺ ജോസഫ്എം.എൽ എ., റോയി കെ. പൗലോസ് എം.എൽ.എ എന്നിവർക്ക്സ്വീകരണം നൽകുന്നതാണെന്ന് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടോമി ജോസഫ് തൈലം മനാൽ അറിയിച്ചു.. 20 – ന് [20.06.2026 ശനി ] ഉച്ചകഴിഞ്ഞ് മൂന്നിന് ചെറുതോണി ജില്ലാ വ്യാപാര ഭവൻ ഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനംജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചു കരോട്ട് അധ്യക്ഷത വഹിക്കും. സംസ്ഥാന ഉന്നതാധികാരസമിതിയംഗങ്ങളായ അഡ്വ.തോമസ് പെരുമന ,നോബിൾ ജോസഫ്, വർഗീസ് വെട്ടിയാങ്കൽ, സംസ്ഥാന സെക്രട്ടറിമാരായ ഷൈനി സജി,വി.എ ഉലഹന്നൻ , ബെന്നി പുതുപ്പടിതുടങ്ങിയ സംസ്ഥാന-ജില്ലാ നേതാക്കൾ പ്രസംഗിക്കും.കേരളാ കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയംഗങ്ങൾ, മണ്ഡലം ഭാരവാഹികൾ, വാർഡ് പ്രസിഡണ്ടുമാർ…. ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, മുനിസിപ്പൽ കൗൺസിലർമാർ,മുൻ ജനപ്രതിനിധികൾ, സഹകരണബാങ്ക് , ആപ് കോസ് മെമ്പർമാർ, യൂത്ത് ഫ്രണ്ട്, കർഷക യൂണിയൻ, വനിതാ കോൺഗ്രസ്, കെ.റ്റി.യു.സി, കെ.എസ്.സി, ദളിത്ഫ്രണ്ട് തുടങ്ങിയ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.







































































































