San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കലാകാരന്മാരുടെ കൂട്ടായ്മയായ കാഫ് ഡേ ജൂൺ 20 ന് ലബ്ബക്കട ഹൈറേഞ്ച് വില്ലാസിൽ നടക്കും



കേരള ആർട്ടിസ്റ്റ്സ് ഫ്രറ്റേണിറ്റി ഇടുക്കി ജില്ലയുടെ വാർഷികാഘോഷമായ ‘കാഫ് ഡേ ജൂൺ 20 ന് ലബ്ബക്കട ഹൈറേഞ്ച് വില്ലാസിൽ വച്ച് നടക്കും. ആഘോഷ പരിപാടി കാഫ് സംസ്ഥ‌ാന സിഡന്റ് സ്റ്റീഫൻ ദേവസ്സി ഉദ്ഘാടനം ചെയ്യും

യോഗത്തിൽ കോവിൽമല രാജാവ് രാമൻ രാജമന്നാൻ,സാംസ്‌കാരിക പ്രവർത്തകൻ
ജിജി കെ ഫിലിപ്പ് , കാഫ് സ്‌റ്റേറ്റ് ടെക്ന‌ിക്കൽ ഹെഡ് അനൂപ് ട്യൂൺസ് എന്നിവർ സംസാരിക്കും.

വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തെ തുടർന്ന് ജില്ലയിലെ വിവിധ കലാകാരന്മാർ പങ്കെടുക്കുന്ന കലാവിരുന്നും നടക്കും.

കേരളത്തിലെ ഏറ്റവും വലിയ കലാകാര സംഘടനയായ കാഫിൽ അംഗമാകാനുള്ള രജിസ്ട്രേഷൻ നടപടികൾ ജൂൺ 20 വരെ നടക്കുകയാണ്.


അതിനുള്ള സൗകര്യവും കാഫ് ഡേ നടക്കുന്ന വേദിക്കു സമീപം ഒരുക്കിയിട്ടുണ്ട്.

കേരള ആർട്ടിസ്റ്റ്സ് ഫ്രറ്റേണിറ്റി എന്നത് സ്‌റ്റേജ് കലാകാരന്മാരുടെ കൂട്ടായ്‌മയാണ്.

കോവിഡ് 19 പ്രതിസന്ധി ഘട്ട ത്തിൽ സ്‌റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടനയാണിത്.

കലാകാര ക്ഷേമ പ്രവർത്ത നങ്ങൾക്കായുള്ള മികച്ച കൂട്ടായ പ്രവർത്തനത്തിനായി എല്ലാ സ്‌റ്റേജ് കലാകാരന്മാരെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് സംഘടനയുടെ ഏക ലക്ഷ്യം.

സംഗീതം, നൃത്തം, നാടകം, ഉപകരണ നിർമ്മാതാ ക്കൾ, ശബ്ദ, ലൈറ്റ് ടെക്‌നീഷ്യൻമാർ തുടങ്ങിയ എല്ലാ കലാരൂപങ്ങളിൽ നിന്നുമുള്ള കലാകാരന്മാർ ഇതിൽ അംഗ ങ്ങളാണ്.. നിലവായിൽ ഏഴായിരത്തിലധികം അംഗങ്ങൾ വെബ് സൈറ്റ് വഴി സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്. കലാകാരന്മാർക്കായി ഏറ്റവുമധികം ജീവകാരുണ്യ സഹായം നൽകിയ ഇന്ത്യയിലെ ഏറ്റവും വലിയ കലാകാര സം ഘടന എന്ന നിലക്ക് കാഫ് 2025 ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിട്ടുണ്ട് .

ചുരുങ്ങിയ കാലം കൊണ്ട് തന്നെ കാഫ് 2 കോടിയിലധികം രൂപയുടെ സഹായങ്ങളാണ് അംഗങ്ങൾക്കായി നൽകിയതായും ഭാരവാഹികൾ പറഞ്ഞു .

വാർത്ത സമ്മേളനത്തിൽ
ജില്ലാ ചെയർമാൻ
സിനോയ് ജോൺ,
ജില്ലാ പ്രസിഡന്റ്
ബിനോ തോമസ് ,ജില്ലാ PRO
ജയരാജ് കട്ടപ്പന,
ബിജോയി സ്വരലയ , സോജൻ ജോൺ,ജോബിൻ ജോർജ്, അഞ്ജലി പ്രസാദ് എന്നിവർ പങ്കെടുത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!