നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്


സംസ്ഥാനത്ത് വെള്ളിയാഴ്ച ബാങ്ക് ജീവനക്കാർ പണിമുടക്കും. കാത്തലിക്ക് സിറിയൻ ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ പിന്തുണച്ചാണ് സംസ്ഥാനത്തെ മറ്റ് ബാങ്ക് ജീവനക്കാരും പണി മുടക്കുന്നത്. ട്രേഡ് യൂണിയൻ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
റിസർവ് ബാങ്ക് നിശ്ചയിച്ച വേതനം നൽകുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിർത്തലാക്കുകയും ചെയ്യുക തുടങ്ങിയവ ഉന്നയിച്ചാണ് കാത്തലിക്ക് സിറിയൻ ബാങ്ക് ജീവനക്കാർ സമരം നടത്തുന്നത്.