ഇടുക്കി
കട്ടപ്പന പള്ളിക്കവലയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ടും നടപടിയില്ല. ദിവസവും വെള്ളം റോഡിലുടെ ഒഴുകുന്നതിനാൽ റോഡും കുഴിയായി മാറുകയാണ്.
കട്ടപ്പന നഗരത്തിൽ പ്രധാന റോഡിൻ്റെ ടാറിങ്ങിനിടയിലൂടെ പോകുന്ന ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും പരാഹാരാമില്ല.
റോഡിന് വീതി കൂട്ടി നിർമ്മിച്ചപ്പോൾ പൈപ്പുകൾ ടാറിങ്ങിനടിയിലായി.
മികച്ച രീതിയിൽ ടാർ ചെയ്തിരുന്ന ഭാഗത്തുകൂടിയാണ് വെള്ളം പുറത്തേക്കൊഴുകുന്നത്.
ഇതിന് സമീപത്ത് കോൺക്രീറ്റ് ചെയ്ത ഭാഗത്തും പൈപ്പ് പൊട്ടിയിട്ടുണ്ട്.
വെള്ളം ഒഴുകുന്ന ഭാഗത്ത് ടാറിങ്ങ് ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്.
ടാറിംഗ് കുത്തിപ്പൊളിച്ചെങ്കിൽ മാത്രമേ പൈപ്പിൻ്റെ പൊട്ടൽ പരിഹരിക്കാൻ സാധിക്കു.
കാല പഴക്കം ചെന്ന പഴയ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ച് ജലവിതരണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്