‘ട്രോളുണ്ടാക്കുന്നവര്‍ അവരുടെ പണി ചെയ്യട്ടെ’, പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തില്‍ ഇനിയും സജീവമായി തുടരുമെന്ന് അഞ്ജലി നായര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ കനത്ത തോല്‍വിയാണ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നേരിട്ടത്. ഇപ്പോഴിതാ തന്റെ പരാജയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കൂടിയായ അഞ്ജലി.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തില്‍ ഇനിയും സജീവമായി തുടരുമെന്നും പ്രതീക്ഷിച്ച വോട്ട് നേടാനാകാത്തതിന്റെ കാരണം പരിശോധിക്കുമെന്നും പ്രചാരണത്തില്‍ താന്‍ 100 ശതമാനം നീതി പുലര്‍ത്തിയെന്നും ട്രോളുണ്ടാക്കുന്നവര്‍ അവരുടെ പണി ചെയ്യട്ടെ എന്നും അഞ്ജലി മാധ്യമങ്ങളോട് പ്രതികരിച്ചു.
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയായിട്ടായിരുന്നു മത്സരിച്ച അഞ്ജലിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോണ്‍ഗ്രസിന്റെ ദീപക് ജോയ് ആണ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ വിജയിച്ചത്. 18468 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍്ഗ്രസിന്റെ ജയം. ആകെ 70256 വോട്ടുകളാണ് കോണ്‍ഗ്രസ് നേടി.
അഞ്ജലി നായര്‍ക്ക് 29471 വോട്ടുകളാണ് നേടാനായത്. എല്‍ഡിഎഫിന്റെ കെ എന്‍ ഉണ്ണികൃഷ്ണന്‍ 51788 വോട്ടുകളും നേടി.
















































































































