ദുരന്തനിവാരണ പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തുന്ന വേളയിൽ എം.എൽ.എയും ഉദ്ദ്യോഗസ്ഥരും അത്ഭുതകരമായി രക്ഷപ്പെട്ടു
പീരുമേട് :മണ്ഡലത്തിൽ ശക്തമായ മഴ തുടരുന്നതിനിടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തുന്ന വേളയിൽ തലനാരിഴയ്ക്കാണ് എം.എൽ.എ വാഴൂർ സോമനും ഉദ്ദ്യോഗസ്ഥരും പോലീസും രക്ഷപ്പെട്ടത്.
ദേശീയപാത 183 മുണ്ടക്കയം മുതൽ പീരുമേട് വരെയുള്ള പലഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. രാവിലെ ഒരു മണിക്കൂർ കൊണ്ട് ഏഴ് മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മണ്ണ് മാറ്റാനുള്ള നടപടി ഫയർഫോഴ്സും പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് ദ്രുതഗതിയിൽ നടത്തി കൊണ്ടിരിക്കുകയാണ്. എം.എൽ.എ യുടെ സന്ദർശനവേളയിൽ തന്നെ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തു.
എല്ലാവരും വീട്ടിൽ തന്നെ ജാഗ്രതയായി ഇരിക്കണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു. പീരുമേട് ദുരന്തനിവാരണ അതോരിറ്റി ഓഫീസിൽ സ്ഥിതിഗതികൾ വിലയിരുത്തുകയും എല്ലാ ഉദ്യോഗസ്ഥന്മാരും ജാഗ്രതയോടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിച്ച് മുന്നോട്ട് പോകാനും എം.എൽ. എ നിർദേശം നൽകി.