മുഹമ്മദ് റിയാസിന് സിപിഎം എംഎൽഎമാരുടെ രൂക്ഷവിമർശനം
തിരുവനന്തപുരം: നിയമസഭയിലെ പരാമര്‍ശത്തിന്റെ പേരില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ സിപിഎം എംഎല്‍എമാരുടെ രൂക്ഷ വിമര്‍ശനം. സിപിഎം നിയമസഭാ കക്ഷി യോഗത്തിലാണ് മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നത്.
എംഎല്‍എമാര്‍ക്കൊപ്പമോ എംഎല്‍എമാരുടെ ശിപാര്ശയുമായോ കരാറുകാര്‍ മന്ത്രിയുടെ അടുക്കല്‍ വരുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു കഴിഞ്ഞ ഏഴാം തീയതിയിലെ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞത്.
എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം ജനപ്രതിനിധികളെ പറ്റി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്ന് പാര്‍ട്ടി എംഎല്‍എമാര്‍ പറഞ്ഞു. എംഎല്‍എമാരായ എ.എന്‍. ഷംസീര്‍, കെ.വി. സുമേഷ്, കടകംപള്ളി സുരേന്ദ്രന് എന്നിവരാണ് മുഹമ്മദ് റിയാസിനെ വിമര്‍ശിച്ചത്.
തുടർന്ന്, തന്റെ പരാമർശം തെറ്റായ ഉദ്ദേശത്തിലല്ലെന്ന് വിശദീകരിച്ച മന്ത്രി പിഴവ് സംഭവിച്ചതിൽ ഖേദപ്രകടനവും നടത്തി.