നിരോധിത ലഹരി മരുന്നും -ഗഞ്ചാവുമായിരണ്ട് യുവാക്കൾ അറസ്റ്റിൽ
ഇടുക്കി / അടിമാലി : കുഞ്ചിത്തണ്ണിയിൽ അടിമാലി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ 250 ഗ്രാം ഗഞ്ചാവും, ഒന്നര മില്ലിഗ്രാം മെത്തലീൻ ഡയോക്സി മെത്താം ഫിറ്റമിൻ എന്നിവയുമായി കാറിൽ വരികയായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു.. വയനാട് മണിയംകോട് പൊന്നട കുണ്ടിൽ സുരേഷ് മകൻ ഉല്ലാസ് (22), ബൈസൺവാലി ചങ്ങനാശേരിക്കട കടവനാപ്പുഴ വീട്ടിൽ അനിൽ കുമാർ മകൻ അഭിജിത്ത് (21) എന്നിവരാണ് അറസ്റ്റിലായത്…
” M”, “പാർട്ടി ഡ്രഗ് ” എന്നീ പേരുകളിലറിയപ്പെടുന്നMDMA നിരോധിത രാസ ലഹരികളിൽ പെട്ടതാണ്.. അതീവ മാരക ലഹരിയായ ഇത് ഉപയോഗിച്ചാൽ ഒരു ദിവസം മുഴുവൻ ലഹരിയിലാകും..അര ഗ്രാം പോലും കൈവശം സൂക്ഷിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്…
കുഞ്ചിത്തണ്ണിഭാഗത്ത് രാസലഹരി ഉപയോഗം വർദ്ധിക്കുന്നതായി എക്സൈസ് ഇൻസ്പെക്ടർ പി കെ രഘുവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെയടിസ്ഥാനത്തിൽ പ്രതികളെ എക്സൈസ് ഷാഡോ സംഘം നിരീക്ഷണം നടത്തി പിടികൂടുകയായിരുന്നു.. പ്രതികളുടെ KA 02 N 4677 മാരുതി കാറും കസ്റ്റഡിയിലെടുത്തു.. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി