പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജില്ലയിൽ ഹോം വോട്ടിംഗിന് സമ്മതമറിയിച്ച് 6666 വോട്ടർമാർ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ഹോം വോട്ടിംഗ് സംവിധാനത്തിൽ വോട്ട് ചെയ്യാൻ സമ്മതമറിയിച്ച് 6666 വോട്ടർമാർ. 85 ന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്കും ഭിന്നശേഷികാർക്കും ( 40%) വോട്ടവകാശം വിനിയോഗിക്കാനായിട്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രക്രിയയാണ് ഹോം വോട്ടിംഗ്. ജില്ലയിൽ 12768 പേരാണ് ഹോം വോട്ടിംഗിന് അർഹതയുള്ളവർ. ഇതിൽ 6666 വോട്ടർമാർ ഹോം വോട്ടിംഗിന് സമ്മതമറിയിച്ചിട്ടുണ്ട്. 3860 വോട്ടർമാർ ഈ സംവിധാനം വിനിയോഗിക്കുന്നില്ല. ബി എൽ ഒ മാർ മുഖേനയാണ് ഹോം വോട്ടിംഗിനായുള്ള ഫോമുകൾ വിതരണം ചെയ്തിരിക്കുന്നത്. നിലവിൽ 6951 ഫോമുകൾ വിതരണം ചെയ്തിട്ടുണ്ട്. വയോജനങ്ങൾക്കും ഭിന്നശേഷികാർക്കും പോളിങ് ബൂത്തിലെത്താതെ വോട്ടവകാശം വിനിയോഗിക്കുകയാണ് ഹോം വോട്ടിംഗ് ലക്ഷ്യമിടുന്നത്. ഇന്നലെ (മാർച്ച് 20) പ്രക്രിയ പൂർത്തിയായി.
















































































































