Idukki വാര്‍ത്തകള്‍
കട്ടപ്പനയില്‍ സാംസ്കാരിക സംഘടനകളുടെ ഐക്യദാര്‍ഢ്യ സദസ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച സംഘപരിവാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജനകീയ പ്രതിരോധ സംഗമം നടത്തി.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് കട്ടപ്പനയിൽ ജന്തർ മന്തർ സമരത്തിന് പിന്തുണ അറിയിച്ച് സംസ്കാരിക പ്രവർത്തകർ ഗാന്ധി സ്ക്വയറിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചത്.
സാംസ്ക്കാരിക പ്രവർത്തകർ സംസാരിക്കുന്നതിനിടയിൽ പ്രതിഷേധവുമായി RSS -BJP പ്രവർത്തകർ എത്തുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് കട്ടപ്പനയിൽ DYFI യുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചത്.
DYFl ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനംചെയ്തു.വിവിധ സംസ്കാരിക സംഘടനാ നേതാക്കളും പൊതുജനങ്ങളും അണിനിരന്നു. ബ്ലോക്ക് പ്രസിഡന്റ് എം ശിവകുമാര്‍ അധ്യക്ഷനായി. സെക്രട്ടറി നിയാസ് അബു, ജില്ലാ കമ്മിറ്റിയംഗം ആതിര ശ്രീകുമാര്‍, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതന് കരുവാറ്റ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. വി എസ് ദിപു, കെ ആര് രാമചന്ദ്രന്, ആര് മുരളീധരന്, ടി കെ വാസു, കെ.വി. രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.




































































































































