San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
കമ്പോളംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കുരുമുളകിന് വില കൂടി, വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയർത്തി വ്യവസായികൾ



ഉത്സവ സീസണിലെ ബംബർ വിൽപ്പന മുന്നിൽ കണ്ട് വ്യവസായികൾ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയർത്തി. പാം ഓയിൽ, സൂര്യകാന്തി എണ്ണയുടെയും വരവ് ഉയരുന്നത് വെളിച്ചെണ്ണയുടെ കുതിപ്പിന് തടസ്സമാകുമോയെന്ന ആശങ്കയിലാണ് ദക്ഷിണേന്ത്യൻ നാളികേര മേഖല. ഉത്സവവിൽപ്പനയ്ക്കായി ഉയർന്ന അളവിൽ കൊപ്ര കേരളത്തിലെയും തമിഴ്‌നാട്ടിലെയും വ്യവസായികൾ സംഭരിച്ചിട്ടുണ്ട്. വിപണിയിൽ ഉണർവ് സൃഷ്ടിക്കാൻ അവർ ഇന്നും ഇന്നലെയുമായി കൊപ്രവില 400 രൂപ വർധിപ്പിച്ചെങ്കിലും വിദേശ പാചകയെണ്ണകളുടെ സാന്നിധ്യം പ്രാദേശിക തലത്തിൽ വെളിച്ചെണ്ണയ്ക്ക് മേൽ സമ്മർദമുളവാക്കി.

തമിഴ്‌നാട്ടിലെ വിലയേക്കാൾ ക്വിൻറ്റലിന് 4000 രൂപ ഉയർന്നുനിൽക്കുന്നത് വാങ്ങലുകാരെ പിന്തിരിപ്പിക്കുന്നു. കാങ്കയത്തെ മില്ലുകാർ ഇന്നലെ വരെ ക്വിൻറ്റലിന് 21,175 രൂപയ്ക്ക് വെളിച്ചെണ്ണ വിൽക്കാൻ തയ്യാറായപ്പോൾ കൊച്ചിയിൽ നിരക്ക് 25,400 രൂപയാണ്. ഇന്ത്യയിലേക്ക് കഴിഞ്ഞ 11 മാസത്തിനിടെ അർജന്റീനയിൽ നിന്നു മാത്രം 34.43 ലക്ഷം ടൺ ഭക്ഷ്യയെണ്ണ എത്തി. റഷ്യ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ ഉൽപ്പാദനത്തിന്റെ വലിയൊരു പങ്ക് സംസ്‌കരിച്ചതും അല്ലാത്തതുമായ ഭക്ഷ്യയെണ്ണ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നുണ്ട്.

ഉൽപ്പാദന മേഖലയിൽ നടന്ന ലേലത്തിൽ വീണ്ടും ഒരു ലക്ഷം കിലോയിൽ അധികം ഏലക്ക വിൽപ്പനയ്‌ക്കെത്തി. ഉത്സവ സീസണായതിനാൽ എത്തിയ ചരക്കിന് പതിവിലും ഉയർന്ന ഡിമാൻഡ് അനുഭവപ്പെട്ടു. ക്രിസ്മസ് മുന്നിൽക്കണ്ട് വിവിധ ഇറക്കുമതി രാജ്യങ്ങളിൽനിന്ന് ഏലത്തിന്‌ അന്വേഷണങ്ങളുണ്ട്. മൊത്തം 1,22,782 കിലോഗ്രാം ഏലക്ക വിൽപ്പനയ്‌ക്കെത്തിയതിൽ 1,16,495 കിലോയും ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ചേർന്ന് വാങ്ങി. ശരാശരി ഇനങ്ങൾ കിലോ 3067 രൂപയിലും മികച്ച ഇനങ്ങൾ 3658 രൂപയിലും കൈമാറി.

കുരുമുളക് വില ക്വിന്റലിന് 200 രൂപ വർധിച്ച് 71,400 രൂപയായി. ദീപാവലി ഡിമാൻഡ് മുൻനിർത്തി അന്തർസംസ്ഥാന വ്യാപാരികൾ ചരക്ക് സംഭരണം ശക്തമാക്കി. വിപണിയുടെ ആവശ്യത്തിന് അനുസൃതമായി കുരുമുളക് ലഭിക്കാതെ വന്നതോടെ ഉത്തരേന്ത്യൻ ഇടപാടുകാർ ഉയർന്ന വില വാഗ്ദാനം ചെയ്തു










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!