കേരളാ കോൺഗ്രസ്മെമ്പർഷിപ്പ് വിതരണത്തിനുള്ള ജില്ലാ തല ഉദ്ഘാടനം നടന്നു

കേരളാ കോൺഗ്രസ് ഭരണഘടനയും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശവും അനുസരിച്ചുള്ള പാർട്ടി സംഘടനാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള മെമ്പർഷിപ്പ് വിതരണ പ്രവർത്തനങ്ങൾക്ക് ഇടുക്കി ജില്ലയിൽ തുടക്കമായി.
ചെറുതോണിയിലെ പാർട്ടി ജില്ലാക്കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ട് ഷിജോ ഞവരക്കാട്ടിന്റെ മകളായ സിയോണ ഷിജോയ്ക്ക് മെമ്പർഷിപ്പ് നൽകി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
നിയോജകമണ്ഡലങ്ങളിലേക്കുള്ള മെമ്പർഷിപ്പുകൾ സജി പൂതക്കുഴിയിൽ -ദേവി കുളം, ജോസ് പൊട്ടംപ്ലാക്കൽ – ഉടുമ്പൻചോല, ബിജു പോൾ – പീരുമേട്, ജോയി കൊച്ചുകരോട്ട് – ഇടുക്കി, ബ്ലെയ്സ് ജി. വാഴയിൽ – തൊടുപുഴ എന്നിവർ ഏറ്റുവാങ്ങി.
സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ
പ്രൊഫ. ഷീലാ സ്റ്റീഫൻ,അഡ്വ. തോമസ് പെരുമന , വർഗീസ് വെട്ടിയാങ്കൽ, എം.ജെ.കുര്യൻ, എം.മോനിച്ചൻ, സംസ്ഥാനസെക്രട്ടറിമാരായ ഷൈനി സജി, വി.എ. ഉലഹന്നാൻ, ബെന്നി പുതുപ്പാടി ജില്ലാ വൈസ് പ്രസിഡണ്ട് സിനു വാലുമ്മേൽ, ജില്ലാ സെക്രട്ടറിമാരായ സാബു വേങ്ങവേലിൽ, കെ.കെ. വിജയൻ, കേരള കർഷക യൂണിയൻ സംസ്ഥാന വൈസ്പ്രസിഡണ്ട് ടോമി കാവാലം കെ.റ്റി.യു.സി. ജില്ലാ പ്രസിഡണ്ട് വർഗീസ് സക്കറിയ, പാർട്ടി സംസ്ഥാനകമ്മറ്റിയംഗങ്ങളായ എം.റ്റി. ജോണി,ഓ.റ്റി. ജോൺ, എൻ. ജെ. ചാക്കോച്ചൻ , ജോസ് കുറുക്കൻക്കുന്നേൽ , ജോയി കുടക്കച്ചിറ, അഗസ്റ്റിൻ കല്ലിടുക്കിൽ , ചെറിയാൻ.പി.ജോസഫ് ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് കൃഷ്ണകുമാർ തടത്തിൽ വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ട് ഷിജോ ഞവരക്കാട്ട്, സുധർമ്മ വിജയൻ,വിൻസന്റ് വള്ളാടി
ജോബി അഗസ്റ്റിൻ, സെലിൻ വിൽസൺ, ജോളി ജോയി, സുരേഷ് ജോസഫ്,എ.ഡി. മാത്യു, സി.റ്റി. ആമോസ്, ജോർജ് അരീപ്ലാക്കൽ, സണ്ണി മുണ്ടപ്ലാക്കൽ, ജോസുകുട്ടി തകിടിപ്പുറം, പി.എം. ഫ്രാൻസിസ്, എൽദോസ് പുളിഞ്ചോട്ടിൽ,സണ്ണി കാരിമുട്ടം , കുര്യാച്ചൻ കൊച്ചു പുരയ്ക്കൽ, സണ്ണി ജോൺ, പി.എൻ ബാലകൃഷ്ണപിള്ള , തോമസ് തെക്കേൽ, വിൽസൺകല്ലിടുക്കിൽ, ജോസ് മോടിക്കപുത്തൻ പുര,പി.ജി.പ്രകാശൻ, സണ്ണി ഇല്ലിക്കൽ, മാത്യു ചാലിൽ, തോമസ് പുളിമൂട്ടിൽ, കുര്യൻ കാക്കപ്പയ്യാനി ,വിൻസന്റ് വള്ളിക്കാവുങ്കൽ, എസ്. രവി , ബേബി കൊല്ലപ്പള്ളി, മനോജ് ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.




































































































































