Idukki വാര്‍ത്തകള്‍
ആർഎസ്എസ് ഗണവേഷമണിഞ്ഞ് മുൻ എംഎൽഎ എസ്. രാജേന്ദ്രൻ; മൂന്നാറിലെ വിജയദശമി പരിപാടിയിൽ പങ്കെടുത്തു

മുൻ സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ്.രാജേന്ദ്രൻ ആർഎസ്എസ് ഗണവേഷമണിഞ്ഞ് മൂന്നാറിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ പങ്കെടുത്തു. വിജയദശമി പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ആർഎസ്എസ് മുഖപത്രമായ ‘കേസരി’ വാരികയുടെ പ്രചാരണ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.മൂന്നുതവണ ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎ ആയിരുന്ന എസ്.രാജേന്ദ്രൻ, അതിനുമുമ്പ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായാണ് അദ്ദേഹം ജനവിധി തേടിയത്.
വർഷങ്ങളോളം സിപിഎമ്മിന്റെ മുതിർന്ന നേതാവായി ഇടുക്കിയിൽ സജീവമായിരുന്ന രാജേന്ദ്രൻ ആർഎസ്എസ് പൂർണ്ണ ഗണവേഷത്തിലെത്തി പൊതുപരിപാടിയിൽ പങ്കെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.




































































































































